കേരളം

kerala

ETV Bharat / state

'പീഡന കേസില്‍ അന്വേഷണം കാര്യക്ഷമമല്ല'; കെസിഎ കോച്ച് മനുവിനെതിരെ ഹൈക്കോടതിയിൽ ഹർജി - Plea against KCA coach Manu

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍ കോച്ച് എം മനുവിനെതിരെ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി പീഡനത്തിനിരയായ പെൺകുട്ടികളുടെ രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചു.

KERALA CRICKET ASSOCIATION  KCA COACH POCSO CASE  കെസിഎ കോച്ച് മനു പോക്‌സോ  കേരള ക്രിക്കറ്റ് അസോസിയേഷന്‍ കോച്ച്
KERALA HIGH COURT-FILE PHOTO (ETV Bharat)

By ETV Bharat Kerala Team

Published : Jul 12, 2024, 8:39 PM IST

എറണാകുളം:പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍ കോച്ച് എം മനുവിനെതിരെ ഹൈക്കോടതിയിൽ ഹർജി. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി പീഡനത്തിനിരയായ പെൺകുട്ടികളുടെ രക്ഷിതാക്കളാണ് കോടതിയെ സമീപിച്ചത്. എഡിജിപി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും. ജൂൺ ഒൻപതിനാണ് മനുവിനെതിരെ കന്‍റോൺമെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. പക്ഷേ അന്വേഷണം കാര്യക്ഷമമല്ലെന്നും ഉന്നതതല അന്വേഷണം അനിവാര്യമാണെന്നുമാണ് ഹർജിക്കാരുടെ വാദം.

കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. നിലവിൽ റിമാൻഡിൽ കഴിയുകയാണ് മനു. കന്‍റോൺമെന്‍റ് പൊലീസിൽ ആദ്യ പരാതി എത്തിയതിന് ശേഷം പിന്നീട് നിരവധി പെൺകുട്ടികളുടെ രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

Also Read:ക്രിക്കറ്റ് കോച്ച് കുട്ടികളെ പീഡിപ്പിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ - HRC Registered Suomoto Case

ABOUT THE AUTHOR

...view details