പാലക്കാട്: വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തോട് നിരന്തരം അവഗണന കാണിക്കുന്ന കേന്ദ്രഭരണകൂടത്തോടും കണക്കു പറഞ്ഞ് ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ ദയനീയമായി പരാജയപ്പെടുന്ന സംസ്ഥാന സർക്കാരിനോടുമുളള സാധാരണക്കാരുടെ രോഷം ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാലക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ട് ചെയ്‌തിട്ടും കാര്യമില്ലെന്ന ബോധ്യത്തോടെ എൽഡിഎഫിൻ്റെയും എൻഡിഎയുടെയും പ്രവർത്തകർ വിട്ടു നിന്നതിനാലാണ് വയനാട് ഉപതെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞത്. ബിജെപി സർക്കാർ സംസ്ഥാനത്തോട് എന്നും ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'അതിനെ ചെറുക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. ദുരന്തം മൂലമുണ്ടായ നഷ്‌ടത്തിൻ്റെ കണക്കുകൾ കൃത്യമായി നൽകാനാവാത്തതും കേരളത്തിന് ദോഷമായിട്ടുണ്ടാകാം. കേരളത്തെ ശത്രുതയോടെ കാണുന്ന ബിജെപിക്ക് കാലു കുത്താൻ ഇടം നൽകില്ലെന്ന ജനവിധിയാണ് പാലക്കാട്ടുകാർ നൽകാൻ പോകുന്നത്.