പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച പാലക്കാട്ടെത്തും. ശനി, ഞായർ ദിവസങ്ങളിലായി മണ്ഡലത്തിലെ ആറിടങ്ങളിൽ പിണറായി വിജയൻ പ്രസംഗിക്കുമെന്ന് ഇടത് മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു.
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ആദ്യമായാണ് മുഖ്യമന്ത്രി പാലക്കാട്ടെത്തുന്നത്. നവംബർ എട്ടിന് പിണറായി വിജയൻ പാലക്കാട്ട് എത്തുമെന്നാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.