കൊല്ലം: പ്രതിയെ സാഹസികമായി പിടികൂടി സ്‌കൂൾ അധ്യാപകൻ. സ്റ്റേഷനിൽ നിന്നും ചാടിപ്പോകാൻ ശ്രമിച്ച പ്രതിയെയാണ് സാഹസികമായി കീഴടക്കിയത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ചവറ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനും, പോരുവഴി സ്വദേശിയുമായ ഫിറോസ് കെപിയാണ് സാഹസികമായി പ്രതിയെ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചവറ പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതിയാണ് സ്റ്റേഷനിൽ നിന്നും ചാടിപ്പോകാൻ ശ്രമിച്ചത്. സ്‌കൂളിന് സമീപത്ത് കൂടി ഇയാൾ ഓടി വരുന്നത് കണ്ട ഫിറോസ് ഇയാളെ തടഞ്ഞുവെച്ചു. രക്ഷപ്പെട്ട് പോകാൻ ശ്രമിച്ച പ്രതിയും, ഫിറോസും തമ്മിൽ സംഘർഷം ഉണ്ടാവുകയും ചെയ്‌തു. വീണ്ടും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഫിറോസ് പിന്നാലെയെത്തി പിടികൂടുകയായിരുന്നു. തുടർന്ന് ചവറ പൊലീസിന് കൈമാറി.
Also Read: കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾക്കെതിരെ ലുക് ഔട്ട് നോട്ടീസ്