കേരളം

kerala

ETV Bharat / state

കേരള ബജറ്റ് 2024; നവകേരള സൃഷ്‌ടിക്കുള്ള ഉറച്ച കാല്‍വെപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ - ബജറ്റിനെ കുറിച്ച് മുഖ്യമന്ത്രി

ബജറ്റില്‍ പരിഗണിച്ചില്ലെന്ന് സിപിഐ മന്ത്രിമാര്‍ പ്രത്യക്ഷമായി തന്നെ പ്രതികരിച്ചിരുന്നു. ശീര്‍ഷകങ്ങളില്‍ പോലും സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ പരാമര്‍ശിക്കപ്പെട്ടില്ലെന്ന് കാട്ടി മന്ത്രി ജിആര്‍ അനില്‍ ധനമന്ത്രിക്ക് കത്തും നല്‍കിയിട്ടുണ്ട്. അതേ സമയം പ്രതിസന്ധികള്‍ തരണം ചെയ്‌ത് മുന്നേറാനുള്ള ഉറച്ച് കാല്‍വെപ്പെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബജറ്റിനെക്കുറിച്ച് പറഞ്ഞത്.

kerala budget 2024  pinarayi vijayan reaction  ബജറ്റിനെ കുറിച്ച് മുഖ്യമന്ത്രി  പിണറായി വിജയന്‍
Chief Minister Pinarayi Vijayan's Reaction On Kerala Budget 2024

By ETV Bharat Kerala Team

Published : Feb 5, 2024, 8:04 PM IST

തിരുവനന്തപുരം: പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്ന് പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാല്‍വെപ്പാണ് സംസ്ഥാന സര്‍ക്കാരിന്‍റെ 2024 -25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയതു പോലെ, അതിവേഗം നവീകരിക്കപ്പെടുന്ന കേരളത്തിന്‍റെ മുന്നോട്ടുള്ള യാത്രയ്ക്കായുള്ള വിപുലമായ പരിപാടിയുടെ അവതരണമാണ് ഈ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു (Chief Minister Pinarayi Vijayan's Reaction On Kerala Budget 2024).

കേന്ദ്ര സര്‍ക്കാരിന്‍റെ ശത്രുതാപരമായ സമീപനം മൂലം സംസ്ഥാനം നേരിടുന്ന ഞെരുക്കം നിലനില്‍ക്കുമ്പോഴും ജനങ്ങള്‍ക്കുവേണ്ടിയുള്ള വികസന - ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കുറവുവരാതിരിക്കാന്‍ ബജറ്റില്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പുതിയ കാലത്തിന്‍റെ വെല്ലുവിളികള്‍ അതിജീവിക്കാന്‍ സംസ്ഥാനത്തിന്‍റെ സാധ്യതകളാകെ ഉപയോഗിക്കാനും വ്യത്യസ്തവും വേഗമേറിയതുമായ രീതികള്‍ അവലംബിക്കാനുമാണ് ബജറ്റ് ശ്രമിക്കുന്നത്. നാടിന് അര്‍ഹമായത് നേടിയെടുക്കാനുള്ള യോജിച്ച മുന്നേറ്റത്തിന്‍റെ പ്രാധാന്യത്തിനും ബജറ്റ് അടിവരയിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

ABOUT THE AUTHOR

...view details