കോഴിക്കോട്: രാഹുൽ ഗാന്ധിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുലിന് മുൻപൊരു പേരുണ്ടായിരുന്നു. ഒരു യാത്ര നടത്തിയപ്പോൾ അതിനു മാറ്റം ഉണ്ടായി എന്നാണ് കോൺഗ്രസുകാർ പറയുന്നത്. എന്നാൽ ആ പേരിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല.
'നിങ്ങൾക്ക് എങ്ങനെ ഒരു സംഘപരിവാർ മനസു വരുന്നു'; രാഹുൽ ഗാന്ധിയെ വിമർശിച്ച് പിണറായി വിജയൻ - Pinarayi Vijayan Against Rahul - PINARAYI VIJAYAN AGAINST RAHUL
ഇന്ദിര ഗാന്ധി രാജ്യം അടക്കി വാണിരുന്ന കാലത്താണ് ഞങ്ങളെ ഒന്നര കൊല്ലം ജയിലിൽ കിടത്തിയതെന്ന് രാഹുലിനെ ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
Kerala Chief Minister Pinarayi Vijayan Criticized Rahul Gandhi
Published : Apr 19, 2024, 5:43 PM IST
നിങ്ങളുടെ മുത്തശ്ശി രാജ്യം അടക്കി വാണിരുന്ന കാലത്താണ് ഞങ്ങളെ ഒന്നര കൊല്ലം ജയിലിൽ കിടത്തിയത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു. നിങ്ങൾക്ക് എങ്ങനെ ഒരു സംഘപരിവാർ മനസു വരുന്നു. അവരോട് എന്ത് ബാധ്യത ആണ് നിങ്ങൾക്ക് ഉള്ളത് എന്ന് എന്നും പിണറായി വിജയൻ ചോദിച്ചു.