കേരളം

kerala

ETV Bharat / state

മലപ്പുറത്തെ തെറ്റായി ചിത്രീകരിക്കാൻ എന്നും ശ്രമിച്ചത് സംഘപരിവാര്‍; അതിനൊപ്പം നിന്നത് കോൺഗ്രസ്: പിണറായി വിജയന്‍

ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കവെ പിവി അൻവർ എംഎൽഎയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ചേലക്കര ഉപതെരഞ്ഞെടുപ്പ്  മുഖ്യമന്ത്രി മലപ്പുറം പരാമർശം  പിവി അൻവർ  CM PINARAYI VIJAYAN IN CHELAKKARA
Chief Minister Pinarayi Vijayan (ETV Bharat)

By ETV Bharat Kerala Team

Published : Oct 25, 2024, 10:19 PM IST

തൃശൂർ :നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ സംസ്ഥാനത്ത് പൊലീസ് കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളക്കടത്ത് സ്വർണം പിടികൂടിയത് ചെയ്യാൻ പാടില്ലാത്ത കാര്യമെന്ന നിലയിലാണ് ചിലരുടെ പ്രചാരണം. ഇതൊക്കെ നടന്നോട്ടെ എന്ന് ഏജൻസികൾ കരുതണമെന്നാണോ എന്ന് പിവി അൻവറിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

മൂന്നു വർഷത്തിൽ 147.9 കിലോ കടത്ത് സ്വർണം പൊലീസ് പിടികൂടിയിട്ടുണ്ട്. ഇതിൽ 124 കിലോ സ്വർണം പിടിച്ചത് മലപ്പുറത്ത് നിന്നാണ്. അവിടെയാണ് കരിപ്പൂർ വിമാനത്താവളം സ്ഥിതിച്ചെയ്യുന്നത്.

അതുകൊണ്ടാണ് മലപ്പുറം ജില്ലയിൽ നിന്ന് പിടിച്ചത് എന്നു പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹവാല പണവും ഏറിയ പങ്കും പിടിച്ചത് മലപ്പുറത്തു നിന്നാണ്. ഇത് തടയാൻ സർക്കാരിന് ഉത്തരവാദിത്തമില്ലേ?. സ്വർണക്കടത്ത് തടയാൻ സർക്കാരിന് ഉത്തരവാദിത്തമില്ലേ?. അതിന് എന്തിനാണ് വേവലാതി?.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മലപ്പുറത്തെ തെറ്റായി ചിത്രീകരിക്കാൻ സംഘപരിവാറാണ് എന്നും ശ്രമിച്ചത്. കോൺഗ്രസാണ് അതിനൊപ്പം നിന്നത് എന്ന് അദ്ദേഹം ആരോപിച്ചു. മലപ്പുറം ജില്ലാ രൂപീകരണം കോൺഗ്രസ് ശക്തമായി എതി‍ർത്തു. മലപ്പുറത്തെ കൊച്ചു പാക്കിസ്ഥാൻ എന്ന് വിളിച്ച് കളിയാക്കിയ കോൺഗ്രസിനൊപ്പം മുസ്‌ലിം ലീഗ് പോയി.

മലപ്പുറം ജില്ലാ രൂപീകരണം ശരിയായിരുന്നു എന്ന് തെളിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്തെ ഒരു കുറ്റകൃത്യം മറ്റ് ഏതൊരു ജില്ലയിലെയും പോലെ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ഒരു കുറ്റകൃത്യമുണ്ടായാൽ ഏതെങ്കിലും സമുദായത്തിൻ്റെ കുറ്റ കൃത്യമായല്ല അതിനെ കാണേണ്ടത്.

ഏതെങ്കിലും ഒരു സമുദായത്തിൻ്റെ പെടലിക്ക് ആ കുറ്റകൃത്യത്തിൻ്റെ ഉത്തരവാദിത്തം കെട്ടിവയ്ക്കുന്ന നിലപാട് സർക്കാരിനില്ല. കുറ്റകൃത്യത്തെ കുറ്റകൃത്യമായി കാണണം. എൽഡിഎഫ് 2016 ൽ അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ ദേശീയപാത വികസനം സാധ്യമാകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

Also Read : 'നിർഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും'; നവീൻ ബാബുവിന്‍റെ മരണത്തിൽ മുഖ്യമന്ത്രി

ABOUT THE AUTHOR

...view details