എറണാകുളം : ഫ്ലാറ്റിൽ നിന്ന് വീണുമരിച്ച സ്വവര്‍ഗ പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടുന്നതിനായി യുവാവ് നൽകിയ ഹർജിയിൽ ഹൈക്കോടതി പൊലീസിനോടും സ്വകാര്യ ആശുപത്രിയോടും വിശദീകരണം തേടി. കളമശ്ശേരി പൊലീസിനോടാണ് വിശദീകരണം തേടിയത്. ഹർജി തീർപ്പാകും വരെ മൃതദേഹം കരുതലോടെ സൂക്ഷിക്കാനും കോടതി ആശുപത്രി അധികൃതരോട് നിർദ്ദേശിച്ചു.
സ്വവര്‍ഗ പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടുന്നതിനായി ഹര്‍ജി ; വിശദീകരണം തേടി ഹൈക്കോടതി - സ്വവര്‍ഗപങ്കാളിയുടെ മൃതദേഹം
പങ്കാളിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവാവ് ഹർജി നല്‍കി, പൊലീസിനോടും സ്വകാര്യ ആശുപത്രിയോടും വിശദീകരണം തേടി ഹൈക്കോടതി
Published : Feb 6, 2024, 11:01 PM IST
ലിവ് ഇൻ റിലേഷൻ ഷിപ്പിൽ ആറുവർഷമായി കളമശ്ശേരിയിൽ ഒരുമിച്ച് താമസിച്ചിരുന്നവരാണ് ഇരുവരും. ഫെബ്രുവരി മൂന്നിന് പങ്കാളികളിലൊരാൾ ഫ്ലാറ്റിൽ നിന്ന് താഴെ വീണ് ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 4 ന് മരിക്കുകയായിരുന്നു. ആശുപത്രി ബിൽ തുകയായ 1.3 ലക്ഷം നൽകാത്തതിനാല്‍ മൃതദേഹം വിട്ടുകിട്ടിയില്ല. തുടർന്നാണ് യുവാവ് കോടതിയെ സമീപിച്ചത്.
പങ്കാളിയെന്ന് പറയുന്ന ഹർജിക്കാരന് മൃതദേഹം ഏറ്റുവാങ്ങാൻ നിയമപരമായ അധികാരമില്ലെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്. ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.