മലപ്പുറം :ഉയർന്ന ലെവലിൽ നടപ്പാക്കിയ കൊലപാതകമാണ് പെരിയ ഇരട്ടക്കൊലക്കേസെന്ന് പികെ കുഞ്ഞാലിക്കുട്ടി. എംഎൽഎ ലെവലിലുള്ളയാള്‍ ഈ കേസിൽ ഉൾപ്പെട്ടുവെന്നുള്ളതാണ് ഈ കേസിനെ വ്യത്യസ്‌തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആസൂത്രിതമായി ഉയർന്ന ലെവലിൽ നടപ്പിലാക്കിയ ഒരു കൊലപാതകമാണ്. വളരെ ക്രൂരമായ കൊലപാതകമായിരുന്നു ഇത്. ഇതിന് ശിക്ഷ ലഭിച്ചുവെന്നുള്ളത് മാതൃകാപരമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുടുംബത്തിൻ്റെ വികാരത്തെ മാനിക്കുന്നു. അവർ ശിക്ഷ പോരാ എന്നാണ് പറഞ്ഞിട്ടുള്ളത്. കോൺഗ്രസ് കുടുംബത്തോടൊപ്പം നിൽക്കും. പാർട്ടിയുടെ അഭിപ്രായവും ഇത് തന്നെയാണ്. കൊലപാതകത്തിൻ്റെ ക്രൂരത അനുസരിച്ച് ശിക്ഷ കുറഞ്ഞുപോയിയെന്നേ പറയാനുള്ളൂ. എംഎൽഎ ഉൾപ്പെടെയുള്ളവരുടെ ഗൂഢാലോചന ഈ വിഷയത്തിൽ നടന്നിട്ടുണ്ട്. ആസൂത്രിതമായിട്ട് ആലോചിച്ച് കൊലപാതകം നടത്തുകയെന്നുള്ളത് സംസ്ഥാനത്തിന് തന്നെ നാണക്കേടായിട്ടുള്ള ഒരു കാര്യം തന്നെയാണ്.
കൊലപാതകത്തിൽ പങ്കില്ലായെന്ന് പ്രതികൾ പറയുന്നത് സ്ഥിരം പറയുന്ന പ്രസ്‌താവനയായിട്ടേ ജനങ്ങൾ കാണുകയുള്ളു. പങ്കില്ലായെന്ന് പറഞ്ഞ് കഴിഞ്ഞാൽ ജനങ്ങൾ വിശ്വസിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ആ സാഹചര്യം ഒക്കെ ഇപ്പോൾ മാറി. ഈ കേസിൽ അതൊരു തെളിവായി മാറുകയും ചെയ്‌തു. ശിക്ഷിക്കപ്പെടുന്നവർക്ക് ഒപ്പം പാർട്ടി ഉണ്ട് എന്നതാണ് കൊലപാതകം ആവർത്തിക്കാനുള്ള കാരണം. എന്ത് ക്രൂരകൃത്യം ചെയ്‌താലും നോക്കാൻ ആളുണ്ട് എന്നതാണ് അവസ്ഥ. അതിൽ ഇനിയെങ്കിലും മാറ്റം വരണമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.
Also Read:പെരിയ ഇരട്ടക്കൊലക്കേസ്; സ്‌മൃതി മണ്ഡപത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കുടുംബം, വിധിയിൽ തൃപ്‌തരല്ലെന്ന് പ്രതികരണം