തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ കുടിശിക ആനുകൂല്യങ്ങൾ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യാന്‍ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങി പോയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടുന്നതിനിടെയാണ്, മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനാ സമ്മേളനത്തിൽ ഗായക സംഘം അവതരിപ്പിച്ച ഗാനം പിസി വിഷ്‌ണുനാഥ് ഈണത്തിൽ ചൊല്ലിയത്.
പിണറായി വാഴ്ത്തുപാട്ട് നിയമസഭയിൽ ഈണത്തിൽ ചൊല്ലി പി സി വിഷ്‌ണു നാഥ് (Sabha TV) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ശാന്തമായാണ് വിഷ്‌ണുവിൻ്റെ ഗാനാലാപനം ആസ്വദിച്ചത്. വാക്കൗട്ട് പ്രസംഗത്തിനിടെ സിപിഐ അംഗങ്ങളെക്കൂട്ടി വാക്കൗട്ടിൽ പങ്കെടുക്കാൻ ക്ഷണിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നടപടിയും സഭയിൽ കൗതുകമുണർത്തി. പ്രതിപക്ഷ സംഘടനകൾക്കൊപ്പം സിപിഐയുടെ ജോയിൻ്റ് കൗൺസിൽ കൂടി പണിമുടക്കിൽ പങ്കെടുക്കുന്നത് കണക്കിലെടുത്തായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ക്ഷണം.
Read More: ഇന്ത്യയുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാൻ ട്രംപ് 2.0 ഭരണകൂടം; ഏതൊക്കെ മേഖലകളില്‍ കൈകോര്‍ക്കുമെന്ന് വിശദമായി അറിയാം - TRUMP 2 READY TO WORK WITH INDIA