പത്തനംതിട്ട:കേരളം കണ്ട വലിയ പോക്സോ കേസായി മാറുകയാണ് പത്തനംതിട്ട പീഡനക്കേസ്. വിവിധ സ്‌റ്റേഷനുകളിലായി 44 കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ നാല് പൊലീസ് സ്‌റ്റേഷനുകളിലായി 29 എഫ്‌ഐആറും തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം സ്‌റ്റേഷനില്‍ ഒരു എഫ്‌ഐആറും നിലവിലുണ്ട്.
അതേസമയം പ്രായപൂര്‍ത്തിയാവാത്ത നാല് പേരും പ്രതിപ്പട്ടികയിലുണ്ട്. പെണ്‍കുട്ടിയുടെ പീഡന ദൃശ്യങ്ങളും മൊബൈല്‍ നമ്പരും പ്രചരിപ്പിച്ചവരടക്കമാണ് പ്രതിപ്പട്ടികയിലുള്ളത്. വ്യക്തമായ തെളിവുകളോടെ 62 പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്.
ഫോൺ നമ്പറുകള്‍ ഉള്‍പ്പെടെ പെണ്‍കുട്ടി കൈമാറിയ സൂചനകള്‍ വച്ചാണ് അന്വേഷണ സംഘം മുന്നോട്ട് പോയത്. ഇങ്ങനെ നടത്തിയ അന്വേഷണത്തിലാണ് ആകെ പ്രതികള്‍ 58 ആണെന്ന് വ്യക്തമായത്. 13ാം വയസ് മുതല്‍ പ്രതികള്‍ തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തിനിടെ 62 പേര്‍ തന്നെ പീഡനത്തിന് ഇരയാക്കി എന്നുമായിരുന്നു പെണ്‍കുട്ടി മൊഴി നല്‍കിയത്.