കേരളം

kerala

ETV Bharat / state

കേസൊന്നും എല്‍ഡിഎഫിനെ ബാധിക്കില്ല, തെറ്റുചെയ്‌തവർ ശിക്ഷിക്കപ്പെടട്ടെ; പത്തനംതിട്ട ഉറപ്പെന്ന്‌ തോമസ് ഐസക് - എൽഡിഎഫ് സ്ഥാനാർഥി

ഇത്തവണ പത്തനംതിട്ട എൽഡിഎഫിന്‌, രാഷ്ട്രീയം മാത്രം പറഞ്ഞല്ല വികസനവും പറഞ്ഞാണ് ജനങ്ങളെ കാണുന്നതെന്നും തോമസ് ഐസക്.

LDF Candidate Dr Thomas Isaac  Pathanamthitta LDF Candidate  ഡോ ടിഎം തോമസ് ഐസക്  എൽഡിഎഫ് സ്ഥാനാർഥി  Thomas Isaac Started Campaigning
LDF Candidate Dr Thomas Isaac

By ETV Bharat Kerala Team

Published : Feb 28, 2024, 1:08 PM IST

എൽഡിഎഫ് സ്ഥാനാർഥി ഡോ ടിഎം തോമസ് ഐസക്

പത്തനംതിട്ട : ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞതോടെ പത്തനംതിട്ട മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ടി എം തോമസ് ഐസക് പ്രചാരണത്തിന് തുടക്കം കുറിച്ചു (Pathanamthitta LDF Candidate Dr Thomas Isaac Has Started Campaigning). ഇന്ന് ജില്ല അതിർത്തിയായ ഏനാത്ത് ജംഗ്ഷനിൽ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, എൽഡിഎഫ് നേതാക്കൾ എന്നിവർ ചേർന്ന് അദ്ദേഹത്തെ ജില്ലയിലേക്ക് സ്വീകരിച്ചു. തുടർന്ന് ലോക്‌സഭ മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലും റോഡ് ഷോ നടന്നു.

ഇത്തവണ പത്തനംതിട്ട എൽഡിഎഫിനാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം മാത്രം പറഞ്ഞല്ല വികസനവും പറഞ്ഞാണ് ജനങ്ങളെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബി അടക്കമുള്ളവ അനുകൂലമാകുമെന്നും 7000 കോടിയുടെ വികസനമാണ് പത്തനംതിട്ടയിൽ നടക്കുന്നതെന്നും തോമസ് ഐസക്. ടി പി കേസ് വിധി അടക്കം എൽഡിഎഫിനെ ബാധിക്കില്ലെന്നും, തെറ്റ് ചെയ്‌തവർ ശിക്ഷ അനുഭവിക്കട്ടെ എന്നും പത്തനംതിട്ട ഏനാത്തെ സ്വീകരണ വേദിയിൽ തോമസ് ഐസക് വ്യക്തമാക്കി.

ABOUT THE AUTHOR

...view details