കേരളം

kerala

ETV Bharat / state

യാത്രക്കാരുടെ എണ്ണം വർധിച്ചു; കൂടുതൽ സർവീസിനൊരുങ്ങി കൊച്ചി മെട്രോ - Kochi Metro Ready For More Services - KOCHI METRO READY FOR MORE SERVICES

ജൂലൈ 15 മുതൽ അധിക ട്രെയിനുകൾ ആരംഭിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു. ഒരു ദിവസം 12 ട്രിപ്പുകളാണ് കൂടുതൽ ആരംഭിക്കുക.

അധിക ട്രിപ്പുമായി കൊച്ചി മെട്രോ  KOCHI METRO  KMRL  യാത്രക്കാരുടെ എണ്ണം വർധിച്ചു
Kochi Metro-File (ETV Bharat)

By ETV Bharat Kerala Team

Published : Jul 12, 2024, 8:46 PM IST

എറണാകുളം: സർവീസുകളുടെ എണ്ണം കൂട്ടാനൊരുങ്ങി കൊച്ചി മെട്രോ. വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്താണ് ജൂലൈ 15 മുതൽ അധിക ട്രെയിനുകൾ ആരംഭിക്കുന്നതെന്ന് കെഎംആർഎൽ അറിയിച്ചു. ഈ വർഷം കൊച്ചി മെട്രോയിൽ ഇതിനകം 1,64,27,568 യാത്രക്കാർ യാത്ര ചെയ്‌ത് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയ്ക്ക് പ്രതിദിനം 1 ലക്ഷത്തിലധികം യാത്രക്കാരെ ലഭിച്ചതിനാൽ, കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കാനാണ് കൂടുതൽ സർവീസ് ആരംഭിക്കുന്നതെന്നും കെഎംആർഎൽ വ്യക്തമാക്കി. ജൂലൈ 15 മുതൽ ഒരു ദിവസം 12 ട്രിപ്പുകൾ കൂടുതൽ ആരംഭിക്കും.

തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ലഘൂകരിക്കാനും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും അധിക സർവീസുകൾ കൊണ്ട് കഴിയും. നിലവിൽ, രാവിലെ 8:00 AM മുതൽ 10:00 AM വരെയും വൈകുന്നേരം 4:00 PM മുതൽ 7:00 PM വരെയുമുള്ള തിരക്കേറിയ സമയങ്ങളിൽ രണ്ട് ട്രെയിനുകൾ തമ്മിലുള്ള ഹെഡ് വേ 7 മിനിറ്റും 45 സെക്കൻഡണ്. പുതിയ ഷെഡ്യൂൾ വരുന്നതോടെ ഈ ഹെഡ് വേ വെറും 7 മിനിറ്റായി ചുരുങ്ങും.

Also Read:കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി; ടെസ്‌റ്റ് പൈലിങ് ആരംഭിച്ചു

ABOUT THE AUTHOR

...view details