കോട്ടയം:കോട്ടയം പാറമ്പുഴ കൂട്ടക്കൊല കേസിൽ പ്രതി യു പി സ്വദേശി നരേന്ദ്രകുമാറിന്‍റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. പ്രതി 20 വർഷം പരോളുൾപ്പെടെയുള്ള ഇളവുകൾ ഇല്ലാതെ തടവുശിക്ഷ അനുഭവിക്കണമെന്നും ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.
2015 മേയ് 16നായിരുന്നു കേസിനാസ്‌പദമായ സംഭവം. പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺ ലാൽ എന്നിവരെ നരേന്ദ്ര കുമാർ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നരേന്ദ്രകുമാർ ഡ്രൈ ക്ലീനിങ് സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു.