കേരളം

kerala

ETV Bharat / state

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; യുവതിയുടെ രക്തസാമ്പിൾ ശേഖരിച്ച് പരിശോധന നടത്തും - Pantheeramkavu domestic violence - PANTHEERAMKAVU DOMESTIC VIOLENCE

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ രക്തസാമ്പിൾ ശേഖരിച്ച് പരിശോധന നടത്തുമെന്ന് പൊലീസ്. രാഹുലിന്‍റെ കാറിൽ രക്തക്കറ കണ്ടെത്തിയതിന് പിന്നാലെയാണ് നീക്കം. രക്തം യുവതിയുടെതാണോ എന്ന് കണ്ടെത്തണമെന്നതാണ് പൊലീസിന്‍റെ ലക്ഷ്യം.

DOMETIC VOILENCE  പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്  BLOOD SAMPLE OF WOMAN BE TESTED  LOOK OUT NOTICE AGAINST RAHUL
യുവതിയുടെ രക്തസാമ്പിൾ ശേഖരിച്ച് പരിശോധന നടത്തും (Source : ETV BHARAT REPORTER)

By ETV Bharat Kerala Team

Published : May 20, 2024, 12:09 PM IST

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയുടെ രക്തസാമ്പിൾ ശേഖരിച്ച് പരിശോധന നടത്തും. പൊലീസ് ഫൊറൻസിക് ലാബിൽ സാമ്പിൾ പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്ത കാർ പരിശോധിച്ചപ്പോൾ സീറ്റിൽ രക്തക്കറ കണ്ടെത്തിയതിന് പിന്നാലെയാണ് നീക്കം. ഈ കാറിലാണ് പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചത്. രാഹുലിൻ്റെ മർദനത്തിലാണോ രക്തം വന്നത് എന്നതിന്‍റെ തെളിവ് കണ്ടെത്തുകയാണ് പൊലീസിന്‍റെ ലക്ഷ്യം.

രാഹുലിനെ ജർമനിയിൽ നിന്ന് തിരിച്ചെത്തിക്കാനായി റെഡ് കോർണർ നോട്ടിസിനായുള്ള അപേക്ഷ ഫറോക് എസ്‌പി സാജു കെ എബ്രഹാം എഡിജിപിക്ക് കൈമാറി. നടപടിക്രമങ്ങൾ പൂർത്തിയാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അപേക്ഷ നൽകും. നിലവിൽ രാഹുലിനെ കണ്ടെത്താനായി ലുക്ക് ഔട്ട് സർക്കുലറിന് പുറമേ ബ്ലൂ കോർണർ നോട്ടിസും നിലവിലുണ്ട്.

അതേസമയം രാഹുലിൻ്റെ അമ്മ ഉഷാകുമാരിയും സഹോദരി കാർത്തികയും നൽകിയ മുൻകൂർ ജാമ്യ അപേക്ഷ കോഴിക്കോട് ജില്ല കോടതി ഇന്ന് പരിഗണിക്കും. പെൺകുട്ടിയുടെയും വീട്ടുകാരുടെയും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്. യുവതിയെ അക്രമിച്ച സംഭവത്തിൽ പങ്കില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. കേസിൽ സമഗ്രമായ അന്വേഷണവും പ്രതിയെ നാട്ടിൽ എത്തിക്കാനുള്ള വഴികളും തേടുകയാണ് പൊലീസ്.

ALSO READ : പന്തീരാങ്കാവ് കേസ്: പ്രതിയുടെ അമ്മയ്‌ക്കും സഹോദരിക്കുമെതിരെ കേസെടുത്തത് പൊലീസിന്‍റെ മുഖം രക്ഷിക്കാനെന്ന് രാഹുലിന്‍റെ അഭിഭാഷകൻ

ABOUT THE AUTHOR

...view details