കേരളം

kerala

ETV Bharat / state

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് - PANTHEERAMKAVU DOMESTIC VIOLENCE - PANTHEERAMKAVU DOMESTIC VIOLENCE

രാഹുലിൻ്റെ അമ്മ ഉഷ കുമാരി, സഹോദരി കാർത്തിക എന്നിവരാണ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

DOMESTIC VOILNACE FOLLOW  പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്  പന്തീരാങ്കാവ് കേസ് പ്രതി രാഹുല്‍  PANTHEERAMKAVU VIOLENCE CASE
Representational Image (ETV Bharat)

By ETV Bharat Kerala Team

Published : May 28, 2024, 9:06 AM IST

കോഴിക്കോട്:പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതിയുടെ അമ്മയും സഹോദരിയും നൽകിയ മുൻകൂർ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ പൊലീസ് നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

രാഹുലിൻ്റെ അമ്മ ഉഷ കുമാരി, സഹോദരി കാർത്തിക എന്നിവർക്കെതിരെ സ്‌ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും മുൻകൂർ ജാമ്യം തേടിയത്. നേരത്തെ ചോദ്യംചെയ്യലിന് ഹാജരാകാൻ രണ്ട് തവണ അന്വേഷണ സംഘം നോട്ടിസ് നൽകിയെങ്കിലും ഇവർ എത്തിയിരുന്നില്ല.അതേസമയം വിദേശത്തുള്ള രാഹുലിനെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഇതിനിടെ രാഹുലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശരത്‍ ലാലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 31ലേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. പൊലീസ് റിപ്പോർട്ടിനായാണ് ഹർജി മാറ്റിയത്.

രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിന് തുടർന്ന് ശരത്‍ ലാലിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. അതേസമയം കേസിൽ പെൺകുട്ടി കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ കഴിഞ്ഞ ദിവസം രഹസ്യമൊഴി നൽകി. കേസിൽ പ്രതി രാഹുൽ അനുനയ നീക്കം തുടരുകയാണ്. പെൺകുട്ടിയുമായി ഒത്തുതീർപ്പിൽ എത്താൻ പലവഴിക്കും ശ്രമം തുടരുകയാണെന്നാണ് വിവരം.

ALSO READ:വിവാഹിതനെന്നത് മറച്ചുവച്ചു, രാഹുൽ നടത്തിയത് വിവാഹ തട്ടിപ്പ്, ഒത്തുതീർപ്പിനില്ല ; പന്തീരാങ്കാവ് കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ABOUT THE AUTHOR

...view details