പള്ളവരായൻപട്ടി പൂ കൃഷി (ETV Bharat) ഇടുക്കി :ഓണക്കാലത്ത് കേരളത്തിനായി പൂക്കാലം ഒരുക്കുന്ന ഒരു ഗ്രാമമുണ്ട് തമിഴ്‌നാട്ടിൽ. പൂക്കൾ മാത്രം കൃഷി ചെയ്യുന്ന തേനി ജില്ലയിലെ പല്ലവരായൻപട്ടിയിലെ ഗ്രാമം അതിമനേഹര കാഴ്‌ചകളാണ് ഒരുക്കുന്നത്. പല്ലവരായൻപട്ടിയുടെ ഗ്രാമ വഴിയുടെ ഇരുവശത്തും നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പൂപാടങ്ങൾ ആണ്. ജമന്തിയും ചെണ്ടു മല്ലിയും മുല്ലയും റോസും അരളിയും വാടാമല്ലിയുമൊക്കെ ഇവിടെ പൂത്തുനിൽക്കുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കേരളത്തിനൊപ്പം ആന്ധ്രാപ്രദേശിലേക്കും കർണാടകയിലേക്കും വിദേശത്തേക്കുമെല്ലാം ഇവിടുന്ന് പൂക്കൾ കയറ്റുമതി ചെയ്യാറുണ്ട്. എന്നാലും ഇവിടുത്തെ പൂക്കളുടെ പ്രധാന മാർക്കറ്റ് കേരളത്തിൽ തന്നെയാണ്. ഓണകാലമാണ് പൂക്കളുടെ പ്രധാന വിപണി. പല്ലവരായൻപട്ടിയിലെ അഞ്ഞൂറോളം കർഷകർ 1000 ഏക്കറിൽ അധികം സ്ഥലത്തായാണ് പൂ കൃഷി നടത്തുന്നുത്.
പല്ലവരായൻപട്ടിയിലെ മാർക്കറ്റിൽ ആണ് കർഷകർ പൂക്കൾ വിൽക്കുന്നത്. ഇവിടുന്ന് ആവശ്യക്കാർ ലേലം വിളിച്ച് പൂക്കൾ വാങ്ങും. മുല്ല 900, ജമന്തി 150, വാടാമല്ലി 120, ചെണ്ടുമല്ലിക്ക് 30 എന്നിങ്ങനെയാണ് വില. മറ്റ് സമയങ്ങളിലും കേരളത്തിലേക്ക് ഇവിടെ നിന്നും പൂക്കൾ എത്താറുണ്ടെങ്കിലും ഓണ നാളുകളിൽ ആണ് ഈ ഗ്രാമത്തിന്‍റെ പ്രതീക്ഷകൾ.
Also Read : ഇത് വിന്‍റേജ് മാണിയാട്ട് വിസ്‌മയം; ക്ഷേത്രാങ്കണത്ത് കണ്‍കുളിര്‍മയായി ചെണ്ടുമല്ലി വസന്തം - ONAM FLOWER CULTIVATION