പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ഫലസൂചനകള്‍ എൻഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാറിനൊപ്പം. ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ 1300ലേറെ വോട്ടിന്‍റെ ഭൂരിപക്ഷമാണ് എൻഡിഎ സ്ഥാനാര്‍ഥി നേടിയത്. കഴിഞ്ഞ തവണത്തെ എൻഡിഎ സ്ഥാനാര്‍ഥി ഇ ശ്രീധരൻ നേടിയ വോട്ടുകളെക്കാള്‍ നൂറിലേറെ വോട്ടുകള്‍ ആദ്യ റൗണ്ടില്‍ തന്നെ സി കൃഷ്‌ണകുമാറിന് നേടാൻ സാധിച്ചു.
മണ്ഡലത്തില്‍ ഇത്തവണ താമര വിരിയുമെന്ന് എൻഡിഎ സ്ഥാനാര്‍ഥി നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. നഗരസഭാ പരിധിയടക്കം ബിജെപിക്ക് സ്വാധീനമുള്ള ഇടങ്ങളായതിനാല്‍ ആദ്യ ഘട്ടത്തില്‍ ബിജെപി മുന്നേറ്റമുണ്ടാകുമെന്നാണ് എല്ലാ മുന്നണികളും കണക്കുകൂട്ടന്നത്.
കഴിഞ്ഞ തവണയും ഇതേ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഷാഫി പറമ്പിലും മെട്രോമാൻ ശ്രീധരനും ഏറ്റുമുട്ടിയ 21 ലെ തെരഞ്ഞെടുപ്പിൽ 75.44 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 3925 വോട്ടിനായിരുന്നു അന്ന് ഷാഫിയുടെ വിജയം. ഷാഫി 53080 വോട്ട് നേടിയപ്പോൾ ശ്രീധരന് 49155 വോട്ടാണ് കിട്ടിയത്.