പോളിങ് പുരോഗമിക്കുന്നു
പാലക്കാട് വോട്ടിങ് പുരോഗമിക്കുന്നു. ഇതുവരെ രേഖപ്പെടുത്തിയത് 67.53 ശതമാനം പോളിങ്.
Published : Nov 20, 2024, 7:50 AM IST
|Updated : Nov 20, 2024, 5:33 PM IST
പാലക്കാട് :ആവേശകരമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പാലക്കാട് ഇന്ന് പോളിങ് ബൂത്തില്‍. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. പുലർച്ചെ 5.30ന് തന്നെ മോക് പോൾ ആരംഭിച്ചിരുന്നു. 185 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ തന്നെ പൂർത്തിയായിരുന്നു.
1,00,290 സ്ത്രീ വോട്ടര്‍മാരും 94,412 പുരുഷ വോട്ടര്‍മാരും നാല് ട്രാന്‍സ്‌ജെൻഡര്‍ വോട്ടര്‍മാരും അടക്കം 1,94,706 വോട്ടര്‍മാരാണ് പാലക്കാട് നിയോജക മണ്ഡലത്തിലുള്ളത്. 790 ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. യുഡിഎഫിൻ്റെ സിറ്റിങ് മണ്ഡലമായ പാലക്കാട് പത്ത് സ്ഥാനാര്‍ഥികളാണ് ഇക്കുറി മത്സരരംഗത്തുള്ളത്.
എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ച് എംപിയായതിന് പിന്നാലെയാണ് പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷിയാകുന്നത്. യുഡിഎഫിനായി കോണ്‍ഗ്രസിൻ്റെ രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫിനായി സിപിഎം സ്വതന്ത്രനായ പി സരിനും എന്‍ഡിഎയ്ക്കായി ബിജെപിയുടെ സി കൃഷ്‌ണ കുമാറും മത്സര രംഗത്തുണ്ട്.
LIVE FEED
പോളിങ് പുരോഗമിക്കുന്നു
പാലക്കാട് വോട്ടിങ് പുരോഗമിക്കുന്നു. ഇതുവരെ രേഖപ്പെടുത്തിയത് 67.53 ശതമാനം പോളിങ്.
വോട്ട് ചോദിച്ചിട്ടില്ലെന്ന് രാഹുല്‍:
ബൂത്തില്‍ വോട്ട് ചോദിച്ചിട്ടില്ലെന്ന് രാഹുല്‍. തടയുന്നത് സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്നാണെന്നും പ്രതികരണം.
വെണ്ണക്കരയില്‍ സംഘര്‍ഷം
വെണ്ണക്കരയിലെ ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തടയാന്‍ ശ്രമം. പോളിങ് ബൂത്തില്‍ കയറാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ഥാനാര്‍ഥി ബൂത്തില്‍ വോട്ട് ചോദിച്ചെന്ന് ബിജെപി.
പ്രതീക്ഷ കൈവിടാതെ രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.
പോളിങ് മെച്ചപ്പെടുന്നു
പാലക്കാട് ഉച്ചയ്‌ക്ക് ശേഷം പോളിങ് മെച്ചപ്പെടുന്നു. നിലവില്‍ രേഖപ്പെടുത്തിയത് 63.78 ശതമാനം.
പോളിങ് ശതമാനം ഉയര്‍ന്നു
പാലക്കാട്ടെ പോളിങ് ശതമാനം ഉയര്‍ന്നു. 54.23 ശതമാനം പോളിങ് രേഖപ്പെടുത്തി. കണ്ണാടി പഞ്ചായത്തില്‍ 53.87 %, പിരായിരി പഞ്ചായത്തില്‍ 55.23%, മാത്തൂര്‍ പഞ്ചായത്തില്‍ 52.72 % എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയിട്ടുള്ളത്.
പോളിങ് 53.33 %
പാലക്കാട് ഇതുവരെ രേഖപ്പെടുത്തിയത് 53.33 ശതമാനം പോളിങ്.
പാലക്കാട് മണ്ഡലത്തില്‍ ഇതുവരെ രേഖപ്പെടുത്തിയത് 47.22 ശതമാനം പോളിങ്.
47.92 ശതമാനം പോളിങ്
ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ ഒരു മണി വരെ 47.92 ശതമാനം പോളിങ് രേഖപ്പെടുത്തി.
മഹായുതിക്ക് മഹാ ഭൂരിപക്ഷം:
മഹാരാഷ്‌ട്രയില്‍ മഹായുതിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസത്തില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. നിയമസഭ തെരഞ്ഞെടുപ്പില്‍ കുടുബാംഗങ്ങളുമായെത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി. വോട്ടര്‍മാര്‍ എല്ലാവരുമെത്തി വോട്ട് രേഖപ്പെടുത്തണമെന്നും ഷിന്‍ഡെ പറഞ്ഞു. മഹാരാഷ്‌ട്രയെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം.
പാലക്കാട് മണ്ഡലത്തില്‍ ഇതുവരെ രേഖപ്പെടുത്തിയത് 40.85 ശതമാനം പോളിങ്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വോട്ടിങ് പുരോഗമിക്കുന്നു. രേഖപ്പെടുത്തിയത് 38.47 ശതമാനം പോളിങ്.
പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ഇതുവരെ രേഖപ്പെടുത്തിയത് 30.48 ശതമാനം പോളിങ്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടിങ് പുരോഗമിക്കുന്നു. ഇതുവരെ രേഖപ്പെടുത്തിയത് 23.79 ശതമാനം പോളിങ്.
പാലക്കാട് ആദ്യ മണിക്കൂറുകളില്‍ പോളിങ് മന്ദഗതിയിലെന്ന് വിലയിരുത്തല്‍. 20.50 ശതമാനമാണ് രേഖപ്പെടുത്തിയത്.
പിരായിരി 122-ാം ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറില്‍. 20 മിനിറ്റില്‍ അധികമായി വോട്ടെടുപ്പ് തടസപ്പെട്ടു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടിങ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയത് 13.63 ശതമാനം പോളിങ്. ആശങ്ക പ്രകടിപ്പിച്ച് വോട്ടര്‍മാര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് കുറവെന്ന് വിലയിരുത്തല്‍.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പ്രതികരിച്ച് മുന്‍ നിയമസഭാംഗം ഷാഫി പറമ്പില്‍. കേരളം ആഗ്രഹിച്ച വിധിയാകും പാലക്കാട്ടെന്ന് ഷാഫി.
പിരായിരിയില്‍ ഇരട്ട വോട്ടെന്ന് എല്‍ഡിഎഫ്. ആരോപണം തള്ളി ബിജെപി. സത്യവാങ്‌മൂലം എഴുതി വാങ്ങിയ ശേഷം വോട്ട് ചെയ്യാന്‍ അനുവദിച്ചു.
വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ആവേശകരമായ പോളിങ്. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാനാകുന്നത്.
വോട്ട് രേഖപ്പെടുത്തി എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാര്‍.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍റെ ബൂത്തില്‍ യന്ത്ര തകരാര്‍. പോളിങ് വൈകി. സരിന്‍ വോട്ട് ചെയ്യാതെ മടങ്ങി.
വിജയ പ്രതീക്ഷയെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌മകുമാര്‍ പ്രതികരിച്ചു. ജനമനസ് തനിക്കൊപ്പമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍. മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.
പാലക്കാട് മണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര. പ്രതീക്ഷയിലെന്ന് മുന്നണികള്‍.