കേരളം

kerala

ETV Bharat / state

പത്മജയുടെ ബിജെപി പ്രവേശനം; പ്രതികരണവുമായി മന്ത്രി പി രാജീവ് - P Rajeev on Padmaja Venugopal

പത്മജ വേണു ഗോപാലിൻ്റെ ബിജെപി പ്രവേശനത്തെ കുറിച്ച് മന്ത്രി പി രാജീവിന്‍റെ പ്രതികരണം. എ. കെ ആൻ്റണിയുടെ മകൻ ബിജെപിയിൽ പോയപ്പോൾ വിമർശനമുയർത്തിയ വ്യക്തിയാണ് പത്മജയെന്ന് മന്ത്രി.

പത്മജ വേണു ഗോപാൽ  പി രാജീവ്  Padmaja Venugopal BJP entry  P Rajeev on Padmaja Venugopal  Lok Sabha election 2024
P Rajeev on Padmaja Venugopal BJP entry

By ETV Bharat Kerala Team

Published : Mar 7, 2024, 4:38 PM IST

പത്മജയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്

എറണാകുളം: ബിജെപിയ്ക്ക് രണ്ടക്കം തികയ്ക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യണമോ എന്ന ചിന്ത കേരളീയ സമൂഹത്തിൽ ശക്തമായി ഉയർന്നു വരുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പി.രാജീവ്. പത്മജ വേണു ഗോപാലിൻ്റെ ബി ജെ പി പ്രവേശനത്തെ (P Rajeev on Padmaja Venugopal BJP entry ) കുറിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്‍റെ അംഗങ്ങൾ ജയിച്ചാൽ രണ്ടക്കം അങ്ങോട്ടെടുക്കാം എന്നാകും മോദി അന്ന് പറഞ്ഞതെന്നും പി. രാജീവ് പരിഹസിച്ചു.

വിജയിച്ച ശേഷം എളുപ്പത്തിൽ കേരളത്തിൽ നിന്നു രണ്ടക്കം പാർലമെൻ്റിൽ തികയ്ക്കാമെന്നായിരിക്കും മോദി (Narendra Modi) കരുതുന്നത്. ബി ജെ പി യുടെ സപ്ലൈ ചെയിനായി നിൽക്കുന്ന കോൺഗ്രസിന് വോട്ടു കൊടുക്കണോ, അതോ മതനിരപേക്ഷ നിലപാടിൻ്റെ ഫിക്‌സഡ് ഡിപ്പോസിറ്റിന് ഒപ്പം നിൽക്കണോ എന്ന ചോദ്യം ഈ ഘട്ടത്തിൽ ശക്തമായി ഉയർന്നു വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എ. കെ. ആൻ്റണിയുടെ മകൻ ബി ജെ പിയിൽ (BJP) പോയപ്പോൾ അതിനെ വിമർശിച്ച വ്യക്തിയാണ് പത്മജ.

കോൺഗ്രസിനൊപ്പം വളർന്ന കുടുംബത്തിലെ ഒരംഗം ബിജെപിയിൽ ചേർന്നതിനെ കുറിച്ച് കേരളത്തിലെ നേതൃത്വം പരിശോധന നടത്തണമെന്നായിരുന്നു പത്മജ അന്ന് ആവശ്യപ്പെട്ടത്. ആൻ്റണിയുടെ മകൻ ബി.ജെ. പിയിൽ പോയപ്പോൾ ആൻ്റണി പോലും ശക്തമായി അപലപിക്കാൻ തയ്യാറായില്ല. പുത്രവാത്സല്യത്താൽ മതനിരപേക്ഷ നിലപാട് അദ്ദേഹം പോലും മറന്നുവെന്നും പി. രാജീവ് വിമർശിച്ചു.

പത്മജ ബിജെപിയിലേക്ക്: മുതിർന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ, മകളുമായ പത്മജ വേണുഗോപാൽ ഇന്ന് (മാര്‍ച്ച് 7) ബിജെപിയിൽ ചേരും. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിക്കുക. കോൺഗ്രസ് നേതാക്കളിൽ നിന്നുള്ള അവഗണന മൂലം പത്മജ ബിജെപിയില്‍ ചേരുമെന്ന് നേരത്തെയും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

അഭിമന്യു കേസിലെ രേഖകൾ നഷ്‌ടപ്പെട്ട സംഭവത്തിൽ മന്ത്രിയുടെ പ്രതികരണം: അഭിമന്യു കേസ് രേഖകൾ കോടതിയിൽ നിന്നാണ് കാണാതായിരിക്കുന്നത്. ഹൈക്കോടതിയാണ് പരിശോധിക്കേണ്ടത്. വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിർദേശിച്ചിട്ടുണ്ടെന്നും പി. രാജീവ് വ്യക്തമാക്കി.

കേരളത്തിലെ മാരിടൈം ക്ലസ്റ്റർ ചേർത്തലയിൽ പ്രഖ്യാപിച്ചതായി മന്ത്രി അറിയിച്ചു. വർഷങ്ങളായി കേരളം ചർച്ച ചെയ്യുന്ന മാരിടൈം ക്ലസ്റ്ററിൻ്റെ പ്രവർത്തനങൾ ആറു മാസത്തിനുള്ളിൽ ആരംഭിക്കും. കൊച്ചിൻ ഷിപ്പ് യാർഡുമായി സഹകരിച്ച് ടെസ്റ്റിംഗ് ഫെസിലിറ്റി സെൻ്റർ തുടങ്ങും. മാരിടൈം വ്യവസായ മേഖലയിലെ വ്യവസായ സംരംഭങ്ങൾ ഏകജാലക സംവിധാനമൊരുങ്ങുന്നത് സഹായകമാണ്. മാരിടൈം മേഖലയിൽ ഹൃസ്വകാല കോഴ്‌സുകൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Also read: പത്മജയുടെ ബിജെപി പ്രവേശനം : കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും, പതനം തുടങ്ങിയെന്ന് കെ സുരേന്ദ്രന്‍

ABOUT THE AUTHOR

...view details