തിരുവനന്തപുരം :തലസ്ഥാനത്ത് ഗുണ്ടകളുടെ വീടുകളിൽ പൊലീസ് റെയ്‌ഡ്. 'ഓപ്പറേഷൻ ആഗ്' എന്ന പേരിൽ ഇന്ന് പുലർച്ചെയാണ് റെയ്‌ഡ് ആരംഭിച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ പൊലീസ് കൃത്യമായി നിരീക്ഷിക്കുന്നില്ലെന്ന വിമർശനം വ്യാപകമായി ഉയർന്നതിന് പിന്നാലെയാണ് അപ്രതീക്ഷിത റെയ്‌ഡുമായി പോലീസ് രംഗത്ത് വന്നിരിക്കുന്നത്.
കരമന, നേമം, പാപ്പനംകോട്, തളിയൽ, മരുത്തൂർക്കടവ് മേഖലകളിലാണ് പൊലീസ് പരിശോധന. പൊലീസിന്‍റെ ലിസ്റ്റിലുള്ളവരുടെ വീടുകളാണ് ആദ്യം പരിശോധിച്ചത്. പിന്നീട് ഗുണ്ടാസംഘങ്ങളുടെ മറ്റ് സ്ഥിരം താവളങ്ങളിലും റെയ്‌ഡ് നടത്തി.