മലപ്പുറം : ഓൺലൈൻ ലോട്ടറി ചൂതാട്ടം നടത്തിയ യുവാവ് പിടിയില്‍. കരുമാരക്കാടൻ സ്വദേശി ശ്യാം കൃഷ്‌ണനെയാണ് (27) മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്‌തത്. മൊബൈൽ ഫോണിൽ പ്രത്യേകം ആപ്പ് ഇൻസ്റ്റാൾ ചെയ്‌തായിരുന്നു ചൂതാട്ടം.
ചൂതാട്ടത്തിനായി ഉപയോഗിക്കുന്ന മൊബൈൽ ഫോണും കലക്ഷന്‍ പണവും ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. പ്രതിയുടെ പേരിൽ കേരള ലോട്ടറി റെഗുലേഷൻ ആക്‌ട് പ്രകാരവും കേരള ഗെയിമിങ് ആക്‌ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്‌ത് കോടതിയിൽ ഹാജരാക്കി. മഞ്ചേരി എസ്‌ഐ ബഷീറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.