കേരളം

kerala

ETV Bharat / state

'പെയ്‌ഡ് ടാസ്‌ക്' ഓൺലൈൻ തട്ടിപ്പുവീരനെ കുടുക്കി കേരള പൊലീസ്; പൊക്കിയത് ബാറില്‍ നിന്ന്

തൃശൂരിൽ സോഷ്യൽ ഓൺലൈൻ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി പൊലീസിന്‍റെ പിടിയിൽ

ONLINE SCAM THRISSUR  ഓൺലൈൻ തട്ടിപ്പ്  തൃശൂരിൽ ഓൺലൈൻ തട്ടിപ്പ്  ഓൺലൈനിൽ പണം തട്ടി
Thilesh (ETV Bharat)

By ETV Bharat Kerala Team

Published : 5 hours ago

തൃശൂർ:ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശി തിലേഷിനെ (40) യാണ് പൊലീസ് അതിസാഹസികമായി പിടികൂടിയത്. പ്രതി കുടുങ്ങിയത് നിരവധി സാങ്കേതിക വിശകലനങ്ങളുടെ അടിസ്ഥാനത്തിലാണ്. വാട്‌സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകളിലൂടെ പെയ്‌ഡ് ടാസ്‌ക് മുഖാന്തരമാണ് ഇയാൾ 10 ലക്ഷത്തിലധികം രൂപ തട്ടിപ്പ് നടത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാളെ ആലപ്പുഴ രാമങ്കരി പൊലീസാണ് അതിസാഹസികമായി ഇരിങ്ങാലക്കുടയിലെ ബാറിൽ നിന്നും പിടികൂടിയത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശി സുന്ദർ സിങ്ങിനെ പൊലീസ് കോയമ്പത്തൂരിൽ നിന്ന് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ബാക്കിയുള്ള പ്രതികൾ ഉടൻ പിടിയിലാകും പൊലീസ് അറിയിച്ചു.

Also Read : കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പ്: ആലപ്പുഴ സ്വദേശിക്ക് നഷ്‌ടമായത് 7.55 കോടി, അന്വേഷണം

ABOUT THE AUTHOR

...view details