കേരളം

kerala

ETV Bharat / state

വയനാട്ടിൽ കാട്ടാന ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു - Wayanad Wild Elephant

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടു. മൃതദേഹം കണ്ടെത്തിയത് കാട്ടാനയുടെ നിരന്തര സാന്നിധ്യമുള്ള പ്രദേശത്ത്

Elephant Attack  കാട്ടാന ആക്രമണം  Wayanad Wild Elephant  ആന ശല്യം
One Died in Elephant Attack at Wayanad

By ETV Bharat Kerala Team

Published : Jan 31, 2024, 3:13 PM IST

തോല്‍പ്പെട്ടി:വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ലക്ഷ്‌മണന്‍ (55) എന്നയാളാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തോല്‍പ്പെട്ടി നരിക്കല്ലില്‍ കാപ്പിത്തോട്ടത്തിലെ കാവല്‍ക്കാരനാണ് ലക്ഷ്‌മണന്‍ (One Died in Wild Elephant Attack at Wayanad).

ലക്ഷ്‌മണനെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ നിരന്തര സാന്നിധ്യമുള്ള പ്രദേശമാണിത്. വനം വകുപ്പ് അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.

യാത്രക്കാരെ ഓടിച്ച് കാട്ടാനക്കൂട്ടം:തിങ്കളാഴ്‌ച (ജനുവരി 29) തൃശൂർ പാലപ്പിള്ളിയിൽ റോഡിലിറങ്ങിയ യാത്രക്കാരെ കാട്ടാനക്കൂട്ടം ഓടിച്ചിരുന്നു. പാലപ്പിള്ളി പിള്ളേത്തോട് പാലത്തിനു സമീപം റോഡിലിറങ്ങിയ കാട്ടാനകളാണ് യാത്രക്കാരെ ഓടിച്ചത്. കാട്ടാനകൾ പാഞ്ഞടുത്തതോടെ വാഹനങ്ങൾ റോഡിൽ ഉപേക്ഷിച്ച് യാത്രക്കാർ ചിതറിയോടി.

വിനോദ സഞ്ചാരികളടക്കമുള്ളവർ വാഹനത്തിന്‍റെ ഹോൺ മുഴക്കിയതിന് പിന്നാലെയാണ് കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. പിള്ളത്തോട് ഭാഗത്തായുള്ള പുതുക്കാട് എസ്‌റ്റേറ്റിലും വലിയകുളത്തുമാണ് കഴിഞ്ഞ മാസങ്ങളിലായി കാട്ടാനക്കൂട്ടം ഇറങ്ങി ഭീതിപരത്തിയത്. പിള്ളത്തോട് പാലത്തിന് സമീപം റോഡ് മുറിച്ചുകടന്നായിരുന്നു കാട്ടാന കൂട്ടം തോട്ടത്തിലേക്ക് എത്തിയത്.

ടാപ്പിങ്ങിനെത്തിയെ തൊഴിലാളികളാണ് ആദ്യം ആനക്കൂട്ടത്തെ കണ്ടത്. പുതുക്കാട് എസ്‌റ്റേറ്റില്‍ മാത്രം നാല്‍പ്പതോളം ആനകള്‍ ഉണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കാട്ടാനകള്‍ തുടര്‍ച്ചയായി പ്രദേശത്ത് വിഹരിക്കുന്നതോടെ തോട്ടം തൊഴിലാളികള്‍ക്ക് ജോലിക്കിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. ആനകളെ തിരികെ കാടുകയറ്റാന്‍ വനപാലകര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Also Read:'ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനകളെ കാട് കയറ്റാനുള്ള ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണം': ഡീൻ കുര്യാക്കോസ്

ഇതിന് മുന്‍പും പാലപ്പിള്ളി മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായിരുന്നു. നേരത്തെ, പ്രദേശത്തെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാനകളെ കുങ്കിയാനകളുടെ സഹായത്തോടെ ആയിരുന്നു കാട് കയറ്റിയത്. വയനാട്ടില്‍ നിന്നുമെത്തിച്ച വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ഉപയോഗിച്ചായിരുന്നു വനം വകുപ്പ് ദൗത്യം പൂര്‍ത്തിയാക്കിയത്.

ABOUT THE AUTHOR

...view details