വയനാട്:ഓണം ബമ്പര്‍ ജേതാവ് അല്‍ത്താഫ് കല്‍പ്പറ്റയിലെ ബാങ്കിലെത്തി. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പമാണ് അല്‍ത്താഫ് വയനാട്ടിലെത്തിയത്. എസ്‌ബിഐ കല്‍പ്പറ്റ ശാഖയിലെത്തിയ സംഘം ഒന്നാം സമ്മാനത്തിന് അര്‍ഹമായ TG 434222 ടിക്കറ്റ് കൈമാറി.
കേരളത്തിലെത്തി ടിക്കറ്റ് കൈമാറുമ്പോള്‍ ആശ്വാസമെന്ന് അല്‍ത്താഫ് മാധ്യമങ്ങളോട് പറഞ്ഞു. ബമ്പര്‍ അടിച്ചതില്‍ പൂര്‍ണ സന്തോഷവാനാണെന്നും അല്‍ത്താഫ് പറഞ്ഞു. എപ്പോഴും ലോട്ടറി എടുക്കാറുണ്ട്. എന്നാല്‍ ആദ്യമായാണ് ബമ്പര്‍ എടുത്തതെന്നും ദൈവം സഹായിച്ച് അതില്‍ താന്‍ ജേതാവായതെന്നും അല്‍ത്താഫ് പറഞ്ഞു.