കേരളം

kerala

ETV Bharat / state

പ്രണയത്തിൽ നിന്നും പിന്മാറിയതിന് യുവതിയെ കുത്തി കൊന്നു: ഒളിവിലായിരുന്ന പ്രതി പിടിയിൽ - Odisha woman murder case arrest - ODISHA WOMAN MURDER CASE ARREST

ഇരുവരും സുഹൃത്തുക്കളായിരുന്നു. പ്രണയത്തിൽ നിന്നും പിന്മാറിയതിന്‍റെ വൈരാഗ്യത്തിലാണ് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയത്.

ODISHA WOMAN STABBED INTO DEATH  ODISHA WOMAN MURDER IN ALAPPUZHA  ഒഡീഷ യുവതിയെ കുത്തി കൊന്നു  കൊലപാതകം
Accused In Odisha Woman Stabbing Case Arrested

By ETV Bharat Kerala Team

Published : Apr 10, 2024, 10:59 PM IST

ആലപ്പുഴ: പ്രണയത്തിൽ നിന്നും പിന്മാറിയതിന്‍റെ വൈരാഗ്യത്തിൽ ഒഡീഷ സ്വദേശിനിയായ യുവതിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്‌റ്റിൽ. ഒഡീഷ സ്വദേശിയായ സാമുവൽ രൂപമഞ്ചി (22) അറസ്റ്റിലായത്. സാമുവലും മരിച്ച റിതിക സാഹു(26)വും സുഹൃത്തുക്കളായിരുന്നു. ഏപ്രിൽ രണ്ടിന് പുലർച്ചെ ഒരു മണിയോടെ ആണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.

പെരുമ്പളം ജങ്ഷനു സമീപമുള്ള ഫുഡ്കോ കമ്പനിയിൽ വെച്ചാണ് തൊഴിലാളിയായ റിതികയെ സാമുവൽ കുത്തി പരിക്കേൽപ്പിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ റിതികയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് റിതികയുടെ നില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.

കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഏപ്രിൽ നാലിന് രാത്രി 11 മണിയോടെയാണ് റിതിക മരിച്ചത്. കൊലപാതകത്തിന് ശേഷം പ്രതി ഒഡീഷയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഒഡീഷയിലെ റമനിഗുഡയിലെ വീട്ടിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.

ഇരുവരും തമ്മിൽ നാലുവർഷമായി അടുപ്പത്തിലായിരുന്നെന്നും പെൺകുട്ടി ബന്ധത്തിൽ നിന്നും പിന്മാറിയതിന്‍റെ വൈരാഗ്യത്തിലാണ് കുത്തി കൊലപ്പെടുത്തിയതെന്നും പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

Also read: കാസർകോട് ചീമേനിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌തു

ABOUT THE AUTHOR

...view details