കോഴിക്കോട്:ജില്ലയിലെ വിവിധയിടങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. ഒഡിഷ സ്വദേശി സുശാന്ത് കുമാര്‍ സ്വയിനെയാണ് പിടിയിലായത്. ഇയാളില്‍ നിന്നും 800 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കോഴിക്കോട് എക്‌സൈസ് ഇൻ്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതി വലയിലായത്.
ഒഡിഷയില്‍ നിന്നും കഞ്ചാവ് എത്തിച്ച ഇയാള്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ വില്‍പ്പന നടത്തുകയാണ് ചെയ്യാറുള്ളത്. മാങ്കാവിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫറോക്ക് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ടി.കെ നിഷില്‍ കുമാര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ മില്‍ട്ടണ്‍, പ്രിവൻ്റീവ് ഓഫിസര്‍മാരായ രഞ്ജന്‍ ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.