കേരളം

kerala

ETV Bharat / state

ആകാശംമുട്ടെ ഉയര്‍ന്നു നിൽക്കുന്ന നന്ദികേശൻമാർ, ഭക്തിയും ദൃശ്യഭംഗിയും ആസ്വദിച്ച് ജനസാഗരം; വിസ്‌മയിപ്പിച്ച് ഓച്ചിറ കാളകെട്ടുത്സവം

വിസ്‌മയം തീർത്ത് ഓച്ചിറ കാളകെട്ടുത്സവം. ഓണാട്ടുകരയിലെ കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍പ്പെട്ട 52 കരകളില്‍ നിന്നുളള 200ഓളം കെട്ടുകാളകളാണ് ക്ഷേത്രപരിസരത്തെ പടനിലത്തേക്ക് ഘോഷയാത്രയായിഎത്തിയത്.

KALAKETTU FESTIVAL  ഓച്ചിറ പരബ്രഹ്മ ക്ഷേത്രം  ഓച്ചിറ കാളകെട്ടുത്സവം  KETTUKALA
OACHIRA KALAKETTU FESTIVAL (ETV Bharat)

By ETV Bharat Kerala Team

Published : Oct 13, 2024, 4:54 PM IST

കൊല്ലം :ദൃശ്യവിസ്‌മയമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണത്തോടനുബന്ധിച്ചുള്ള കാളകെട്ടുത്സവം. ഓണാട്ടുകരയിലെ കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍പ്പെട്ട 52 കരകളില്‍ നിന്നുളള 200ഓളം കെട്ടുകാളകളാണ് താള വാദ്യ മേളങ്ങളോടുകൂടി ക്ഷേത്രപരിസരത്തെ പടനിലത്തേക്ക് ഘോഷയാത്രയായി എഴുന്നള്ളിയെത്തിയത്. ജോഡികളായ വലിയ കെട്ടുകാളകള്‍ മുതല്‍ കൈയ്‌ക്കുള്ളില്‍ ഒതുങ്ങുന്ന കാള രൂപങ്ങള്‍ വരെ നിര്‍മിച്ച് ക്ഷേത്രപരിസരത്ത് കരക്കാർ എത്തിച്ചു.

ഓരോ കരക്കാരും മാസങ്ങളോളമാണ് ഇതിനായി അധ്വാനിക്കുന്നത്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കെട്ടുത്സവത്തോടെയാണ് ഓണാട്ടുകരയിലെ ഉത്സവങ്ങൾക്ക് തുടക്കമാകുന്നത്. കന്നിമാസത്തിലെ തിരുവോണം നാളിലാണിത്. ചിങ്ങത്തിലെ തിരുവോണശേഷം, ഇരുപത്തിയെട്ടാം ദിവസമാണിത്. ഓണാട്ടുകരക്കാർക്കിത്
ഇരുപത്തിയെട്ടാം ഓണമാണ്.

ഓച്ചിറ കാളകെട്ടുത്സവം (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആകാശം മുട്ടെ പൊക്കമുള്ള നൂറുകണക്കിന് കെട്ടുകാളകളാണ് ഓച്ചിറ പടനിലത്തെത്തുന്നത്. സമൃദ്ധമായ വിളവെടുപ്പിന് സഹായിച്ച കാളകൾക്കും ദേശദേവനായ പരബ്രഹ്മത്തിനുമുള്ള നന്ദി പ്രകടിപ്പിക്കാൻ, കാളയുടെ രൂപവും വിളവിൻ്റെ പങ്കുമായി ഓച്ചിറ ക്ഷേത്രത്തിലേക്ക് പണ്ട് കർഷകരെത്തിയിരുന്നു. അതിൻ്റെ ഓർമകളാണ് ഇപ്പോഴത്തെ വലിയകെട്ടുത്സവങ്ങളായത്. അമ്പത്തിരണ്ട് കരക്കാരാണ് കാളകെട്ട് ഉത്സവത്തിൽ പങ്കുചേരുന്നത്. ഒരോ ജോടി കെട്ടുകാളകളെ തയ്യാറാക്കും. വെളുപ്പും ചുവപ്പും കാളകൾ. ചുവന്നകാള പരമശിവനെന്നും വെള്ളക്കാള പാർവതീദേവിയെന്നുമാണ് സങ്കൽപം.

ശിവ-പാർവതി വാഹനമായ നന്ദികേശ സങ്കൽപ്പമാണ് കെട്ടുകാളകൾക്കുള്ളത്. പല ഘട്ടമായിട്ടുള്ള ആചാര അനുഷ്‌ഠാനങ്ങളോടുകൂടിയാണ് കെട്ടുകാളയുടെ നിർമാണം. എന്നാൽ ഈ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവത്തിനായി തയ്യാറാക്കിയ പടനിലത്തെത്തുന്ന ഏറ്റവും വലിയവനെന്ന ഖ്യാതിയുള്ള കെട്ടുകാള കാലഭൈരവൻ നിലം പതിച്ചത് ഉത്സവത്തിന് ചെറിയ മങ്ങലേൽപ്പിച്ചിരുന്നു.

രണ്ട് മാസം നീണ്ട പരിശ്രമത്തിലൂടെയാണ് കാലഭൈരവനെന്ന കെട്ടുകാളയെ ഒരുക്കിയത്. 20 ടൺ ഇരുമ്പ്, 26 ടൺ വൈക്കോൽ എന്നിവകൊണ്ടാണ് നിർമാണം. കാലഭൈരവൻ്റെ ശിരസിനുമാത്രം 17.75 അടി ഉയരമുണ്ട്. കെട്ടുകാളയെ അണിയിച്ചിരുന്ന നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ടായിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്ന് നിരവധി ജനങ്ങളാണ് ഓച്ചിറ പരബ്രഹ്മ പടനിലത്ത് എത്തിയത്.

Also Read:ഓച്ചിറയില്‍ നിലംപതിച്ച് 72 അടി ഉയരമുള്ള 'കാലഭൈരവൻ' കെട്ടുകാള; ഒഴിവായത് വൻ അപകടം

ABOUT THE AUTHOR

...view details