കോഴിക്കോട് : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മയക്കുമരുന്ന് വില്‍പനക്കാരി പിടിയിലായി. താമരശ്ശേരി തച്ചംപൊയില്‍ സ്വദേശിനി ഇരട്ടക്കുളങ്ങര പുഷ്‌പ എന്ന റജീനയാണ് കോഴിക്കോട് റൂറല്‍ എസ്‌പി നിധിന്‍ രാജിൻ്റെ കീഴിലുള്ള പൊലീസ് സംഘത്തിന്‍റെ പിടിയിലായത്. ലഹരി വില്‍പന, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങി നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ട്.
റജീനയുടെ പക്കല്‍ നന്നും മാരക ലഹരി മരുന്നയായ എംഡിഎംഎയും 250 ഗ്രാം കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. ആനോറമ്മലിലെ ഇവര്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്നാണ് റജീനയെ അറസ്റ്റ് ചെയ്‌തത്. മൂന്ന് മാസത്തോളമായി ഈ വാടക വീട്ടില്‍ ഭര്‍ത്താവും കൂട്ടാളികളുമൊത്ത് ഇവര്‍ മയക്കുമരുന്ന് വില്‍പന നടത്തിവരികയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.