കേരളം

kerala

നവോദയ വിദ്യാലയങ്ങളില്‍ 1377 അനധ്യാപക ഒഴിവുകൾ ; അപേക്ഷിക്കേണ്ടതിങ്ങനെ

By ETV Bharat Kerala Team

Published : Mar 18, 2024, 3:57 PM IST

നവോദയ വിദ്യാലയങ്ങളില്‍ നിരവധി അനധ്യാപക ഒഴിവുകൾ. നിയമനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും.

Navodaya Vidyalaya  Job Vacancies  Non teaching Vacancies  JNV Careers
Non-teaching Vacancies in Navodaya Vidyalayas

തിരുവനന്തപുരം : നവോദയ വിദ്യാലയങ്ങളിലേക്ക് അനധ്യാപക നിയമനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഉത്തര്‍പ്രദേശിലെ നോയ്‌ഡയിലുള്ള ഹെഡ് ക്വാര്‍ട്ടേഴ്‌സ്, എട്ട് റീജ്യണല്‍ ഓഫീസുകള്‍ എന്നിവയ്‌ക്കുപുറമെ രാജ്യത്തെ 650 വിദ്യാലയങ്ങളിലേക്കുമുള്ള ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. എഴുത്തുപരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാകും തെരഞ്ഞെടുപ്പ്. ചില തസ്‌തികകളിലേക്ക് ട്രേഡ്, സ്‌കില്‍ ടെസ്‌റ്റുകളുമുണ്ടാകും.

അപേക്ഷകള്‍ www.navodaya.gov.in എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലുമാകും പരീക്ഷാകേന്ദ്രങ്ങളുണ്ടാവുക.

ഒഴിവുള്ള തസ്‌തികകള്‍

ഫീമെയില്‍ സ്‌റ്റാഫ് നഴ്‌സ് :121 ഒഴിവുകള്‍. 44,900-1,42,400 രൂപ ശമ്പളം. പ്രായം 35 കവിയരുത്. യോഗ്യത - ബിഎസ്‌സി (ഓണേഴ്‌സ്) നഴ്‌സിങ്, ബിഎസ്‌സി നഴ്‌സിങ്, പോസ്‌റ്റ് ബേസിക് നഴ്‌സിങ് ബിഎസ്‌സി- ഏതെങ്കിലും സ്‌റ്റേറ്റ് നഴ്‌സിങ് കൗണ്‍സിലില്‍ നഴ്‌സ്, നഴ്‌സ് മിഡ് വൈഫ് രജിസ്‌ട്രേഷനും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയില്‍ രണ്ടര വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.

സ്‌റ്റെനോഗ്രാഫര്‍ : 23 ഒഴിവുകള്‍. 25,500 - 81,100 രൂപ ശമ്പളം, പ്രായപരിധി 18-27, പന്ത്രണ്ടാം ക്ലാസ് വിജയം, ഡിക്‌ടേഷനിലും ട്രാന്‍സ്‌ക്രിപ്ഷനിലും നിര്‍ദിഷ്‌ട സ്‌പീഡ് എന്നിവയാണ് യോഗ്യത.

ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്‌റ്റന്‍റ് :381 ഒഴിവുകള്‍. 19,900-63,200 രൂപ ശമ്പളം. പ്രായ പരിധി 18-27, പന്ത്രണ്ടാം ക്ലാസ് വിജയം, മിനിറ്റില്‍ 30 ഇംഗ്ലീഷ് വാക്കും 25 ഹിന്ദി വാക്കും ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങ് സപീഡും, അല്ലെങ്കില്‍ വൊക്കേഷണല്‍ വിഷയങ്ങളില്‍ സെക്രട്ടേറിയല്‍ പ്രാക്‌ടീസസും ഓഫീസ് മാനേജ്‌മെന്‍റും ഉള്‍പ്പെട്ട സിബിഎസ്‌എസ്ഇ, സ്‌റ്റേറ്റ് ബോര്‍ഡിന്‍റെ പ്ലസ് ടു വിജയവുമാണ് യോഗ്യത.

ലാബ് അറ്റന്‍ഡന്‍റ് : 161 ഒഴിവുകള്‍. 18,000-56,900 രൂപ ശമ്പളം. 18-30 വയസ് പ്രായ പരിധി. പത്താം ക്ലാസ് വിജയവും ലബോറട്ടറി ടെക്‌നിക്‌സില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമയും അല്ലെങ്കില്‍ സയന്‍സ് സ്ട്രീമിലുള്ള പന്ത്രണ്ടാം ക്ലാസ് വിജയവുമാണ് യോഗ്യത.

മെസ്സ് ഹെല്‍പ്പര്‍ : 442 ഒഴിവുകള്‍. ശമ്പളം 18,000-56,900 രൂപ. പ്രായപരിധി 18-30 വയസ്. പത്താം ക്ലാസാണ് യോഗ്യത.

അസിസ്‌റ്റന്‍റ് സെക്ഷന്‍ ഓഫീസര്‍ : 5 ഒഴിവ്

ഓഡിറ്റ് അസിസ്‌റ്റന്‍റ് : 12 ഒഴിവ്

ജൂനിയര്‍ ട്രാന്‍സ്‌ലേഷന്‍ ഓഫീസര്‍ : 4 ഒഴിവ്

ലീഗല്‍ അസിസ്‌റ്റന്‍റ് : 1 ഒഴിവ്

കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ : 2 ഒഴിവ്

കാറ്ററിങ് സൂപ്പര്‍വൈസര്‍ : 78 ഒഴിവ്

മള്‍ട്ടി ടാസ്‌കിങ് സ്‌റ്റാഫ് : 19 ഒഴിവ്

എസ്‌സി, എസ്‌ടി വിഭാഗത്തിന് അഞ്ച് വര്‍ഷത്തെയും, ഒബിസി, എന്‍സിഎല്‍ വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഉയര്‍ന്ന പ്രായപരിധി ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരില്‍ ജനറല്‍ വിഭാഗത്തിന് 10 വര്‍ഷം, എസ്‌സി, എസ്‌ടിക്ക് 15 വര്‍ഷം, ഒബിസി, എന്‍സിഎല്ലിന് 10 വര്‍ഷം എന്നിങ്ങനെയും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

ABOUT THE AUTHOR

...view details