ലണ്ടന്‍: മുൻ ആഴ്‌സനല്‍ ഫോർവേഡ് ജെയ് ഇമ്മാനുവൽ തോമസ് (33) കഞ്ചാവുമായി അറസ്റ്റിൽ. ലണ്ടന്‍ സ്റ്റാൻസ്റ്റഡ് എയർപോർട്ടിൽ നിന്ന് 600,000 പൗണ്ട് (ഏകദേശം 6 കോടി 66 ലക്ഷം) വിലമതിക്കുന്ന കഞ്ചാവുമായാണ് താരത്തെ പിടിച്ചത്. ബാങ്കോക്കിൽ നിന്ന് വരികയായിരുന്നു ഇമ്മാനുവല്‍. യുകെ ബോർഡർ ഫോഴ്‌സാണ് ഇയാളുടെ സ്യൂട്ട്കേസുകളിൽ കഞ്ചാവ് കണ്ടെത്തിയത്.
Ex-Arsenal and Aberdeen striker Jay Emmanuel-Thomas was arrested on Wednesday morning after £600k of cannabis were found in his suitcases… pic.twitter.com/OnzjI1szkH
— george (@StokeyyG2) September 19, 2024
ദേശീയ ക്രൈം ഏജൻസിയുടെ (എൻസിഎ) കണക്കുകൾ പ്രകാരം രണ്ട് സ്യൂട്ട്കേസുകളിലായി 60 കിലോയോളം മയക്കുമരുന്ന് ഉണ്ടായിരുന്നു. കൂടാതെ 28 ഉം 32 ഉം വയസുള്ള രണ്ട് സ്ത്രീകളെ കൂടി സ്റ്റാൻസ്റ്റഡ് എയർപോർട്ടിൽ തടഞ്ഞുവയ്ക്കുകയും മയക്കുമരുന്ന് കണ്ടെടുത്തതായി ആരോപിച്ചു. ചെംസ്‌ഫോർഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ട് യുവതികൾക്കും ജാമ്യം ലഭിച്ചു. ഒക്ടോബർ ഒന്നിന് ചെംസ്ഫോർഡ് ക്രൗൺ കോടതിയിൽ ഇരുവരെ ഹാജരാക്കും.
ആഴ്‌സനൽ, ബ്ലാക്ക്‌പൂൾ, ഡോൺകാസ്റ്റർ റോവേഴ്‌സ്, കാർഡിഫ് സിറ്റി, ഇപ്‌സ്‌വിച്ച് ടൗൺ, ബ്രിസ്റ്റോൾ സിറ്റി, ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സ്, മിൽട്ടൺ കെയ്ൻസ് ഡോൺസ് , ഗില്ലിംഗ്ഹാം തുടങ്ങിയ ടീമുകൾക്കായി താരം കളിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്തില്‍ ഏര്‍പ്പെടുന്നവരെ അറസ്റ്റ് ചെയ്‌ത് ജയിലിൽ അടയ്ക്കുകയും ശിക്ഷ ഉറപ്പാക്കുമെന്നും എൻസിഎ സീനിയർ ഓപ്പറേറ്റിംഗ് ഓഫീസർ ഡേവിഡ് ഫിലിപ്‌സ് പറഞ്ഞു.
Also Read: ഇറ്റലിയുടെ മുൻ ലോകകപ്പ് ഐക്കൺ താരം ഷില്ലാസി അര്‍ബുദം ബാധിച്ച് മരിച്ചു - SALVATORE SCHILLACI DEMISE