ETV Bharat / state

എഡിജിപി എം ആർ അജിത് കുമാറിനെതിരായ പരാതി വിജിലൻസ് മേധാവി അന്വേഷിക്കും; ഉത്തരവിറക്കി സർക്കാർ - ADGP MR Ajith Kumar Row - ADGP MR AJITH KUMAR ROW

എഡിജിപി, മലപ്പുറം ജില്ല പൊലീസ് മേധാവി എന്നിവര്‍ക്കെതിരെയുള്ള പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ അന്വേഷണം. വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്‌തയ്‌ക്ക് അന്വേഷണ ചുമതല.

ADGP MR AJITH KUMAR ISSUE  PV ANVAR MLA ADGP ROW  PV ANVAR AGAINST ADGP  എഡിജിപി എം ആർ അജിത് കുമാര്‍
ADGP MR Ajith Kumar (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 20, 2024, 10:55 AM IST

തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാർ, മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസ് എന്നിവർക്കെതിരായ പി വി അൻവർ എംഎൽഎയുടെ പരാതി വിജിലൻസ് മേധാവി യോഗേഷ് ഗുപ്‌ത അന്വേഷിക്കും. അന്വേഷണത്തിന് നിർദേശം നൽകി സർക്കാർ ഉത്തരവിറക്കി. അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഉത്തരവിറക്കിയത്.

മലപ്പുറത്ത് മരം മുറിച്ച് കടത്തിയെന്ന സുജിത് ദാസിനെതിരായ ആരോപണം, എം ആർ അജിത് കുമാറിനെതിരായ കൈക്കൂലി ആരോപണങ്ങൾ ഉൾപ്പെടെയാകും വിജിലൻസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷിക്കുക. അനധികൃതമായി മരം മുറിക്കുകയും അത് അന്യായമായി കടത്തിക്കൊണ്ട് പോവുകയും ചെയ്‌തുവെന്ന ആരോപണം, സാജൻ സ്‌കറിയയ്‌ക്കെതിരായ പരാതി, കൈക്കൂലി വാങ്ങിയെന്ന പരാതി, സ്വർണം കടത്തൽ സംഘങ്ങളിൽ നിന്നും പിടിച്ചെടുത്ത സ്വർണം ദുരുപയോഗം ചെയ്യുക, തിരുവനന്തപുരത്ത് എഡിജിപി എം ആർ അജിത് കുമാർ കൊട്ടാര സമാനമായ വീട് നിർമാണം നടത്തുന്നുവെന്ന ആരോപണം, എം ആർ അജിത് കുമാർ, സുജിത് ദാസ് എന്നിവരുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചുള്ള ആരോപണങ്ങൾ എന്നിവയാകും വിജിലൻസ് മേധാവി യോഗേഷ് ഗുപ്‌ത അന്വേഷിക്കുകയെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഘടക കക്ഷിയായ സിപിഐ നേതൃത്വം എം ആർ അജിത് കുമാറിനെതിരെയുണ്ടായ ആരോപണങ്ങളിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് നീക്കി അന്വേഷണം നടത്തണമെന്ന് സിപിഐ നേതൃത്വം തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിറക്കിയിരിക്കുന്നത്.

അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും. എഡിജിപി എം ആർ അജിത് കുമാറിനെതിരെ പ്രത്യേക അന്വേഷണ സംഘത്തലവൻ കൂടിയായ സംസ്ഥാന പൊലീസ് മേധാവി എസ് ദർവേഷ് സാഹിബ് കഴിഞ്ഞയാഴ്‌ചയായിരുന്നു വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകിയിരുന്നത്.

Also Read: എഡിജിപിയെ നീക്കണമെന്ന ആവശ്യമുയര്‍ത്തി വീണ്ടും സിപിഐ രംഗത്ത്, എന്തിനാണ് രഹസ്യ സന്ദര്‍ശനമെന്നും ചോദ്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.