തിരുവനന്തപുരം:സർവകലാശാലയിൽ ആരെയും സർവ്വധികാരിയായി വെച്ചിട്ടില്ലെന്നും കോടതി ഏതെങ്കിലും രണ്ടാൾക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. പ്രോ ചാൻസിലർ സെനറ്റിന്‍റെ മെമ്പറാണ്, അറിയിപ്പ് കിട്ടിയിട്ടാണ് യോഗത്തിൽ പങ്കെടുത്തത്. പ്രോ ചാൻസിലർക്ക് അധ്യക്ഷ ആവാൻ ചാൻസിലർ അധികാരപ്പെടുത്തേണ്ട കാര്യമില്ലെന്നും മന്ത്രി ആവർത്തിച്ചു. എന്നാൽ നിയമ വിരുദ്ധമായ യോഗത്തിൽ എന്തിന് പങ്കെടുത്തുവെന്നും കോടതിയിൽ അറിയിച്ചില്ല എന്നതും ഇടത് അംഗങ്ങളോട് തന്നെ ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.
ചാൻസലർ എന്ത് പറയുന്നോ അതനുസരിച്ചു പ്രവർത്തിക്കുകയാണ് കേരള വിസി. പ്രതിനിധികളുടെ പേരുകൾ ആരും വിളിച്ചു പറഞ്ഞതല്ല. അദ്ദേഹം തന്നെ വിളിച്ചു പറഞ്ഞതാണ്. ആരും പിന്താങ്ങിയിട്ടുമില്ല. അല്ലാതെ നോമിനേഷനായി ആ പേരുകൾ പരിഗണിക്കില്ല. സേനറ്റ് ഒരു ജനാധിപത്യ വേദിയാണ്. അതിൽ ഭൂരിപക്ഷ അഭിപ്രായമാണ് പരിഗണിക്കുക. അതനുസരിച്ചാണ് പ്രമേയം പാസാക്കിയതെന്നും ആർ ബിന്ദു പറഞ്ഞു.