കേരളം

kerala

ETV Bharat / state

അന്ന് അർജന്‍റീനക്ക് വേണ്ടി കരഞ്ഞു, ഇന്ന് കാത്തിരിക്കുന്നു; മെസി കേരളത്തിലെത്തുന്ന ആവേശത്തിൽ നിബ്രാസ് - ARGENTINA TEAM ARRIVES TO KERALA

അർജന്‍റീന പരാജയപ്പെട്ടപ്പോൾ കരഞ്ഞു വൈറൽ ആയ പത്താം ക്ലാസുകാരനായ നിബ്രാസ് കേരളത്തിലേക്കെത്തുന്ന മെസിയെയും ടീമിനെയും കാണാൻ കാത്തിരിക്കുകയാണ്.

NIBRAS ARGENTINA FOOTBALL TEAM FAN  അർജന്‍റീന ഫാൻ  MESSI FAN NIBRAS KASARAGOD  ARGENTINA MESSI
Nibras (ETV Bharat)

By ETV Bharat Kerala Team

Published : Nov 28, 2024, 7:42 PM IST

കാസർകോട്: മെസിക്കും അർജന്‍റീന ഫുട്ബോൾ ടീമിനും കേരളത്തിൽ നിറയെ ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ ലോകകപ്പ് ആദ്യ മത്സരത്തിൽ അർജന്‍റീന പരാജയപ്പെട്ടപ്പോൾ കരഞ്ഞു വൈറൽ ആയ ഒരു ആരാധകൻ ഉണ്ടായിരുന്നു കാസർകോട്. പത്താം ക്ലാസുകാരനയ നിബ്രാസ്. അന്ന് കരഞ്ഞെങ്കിലും മെസിയും ടീമും കേരളത്തിൽ എത്തുന്നതറിഞ്ഞ് നിബ്രാസ് ഇപ്പോൾ സന്തോഷം കൊണ്ട് തുള്ളിചാടുകയാണ്.

മെസിയും ടീമും കേരളത്തിൽ എത്തുന്നതും കാത്ത് നിബ്രാസ് (ETV Bharat)

അന്ന് അർജന്‍റീയ്ക്ക് വേണ്ടി കരഞ്ഞ നിബ്രാസ് പിന്നീട് ഖത്തറിൽ പോയി അർജന്‍റീനയുടെ കളിയും മെസിയെയും ദൂരെ നിന്നും കണ്ടിരുന്നു. അന്ന് താനിട്ട മെസിയുടെ പേരുള്ള ജേഴ്‌സി ഇന്നും നിബ്രാസ് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഫുട്ബോൾ കളിക്കാൻ പോകുമ്പോഴെല്ലാം ഈ ജേഴ്‌സി ആണ് ധരിക്കുന്നത്. അത്രയും ആരാധനയാണ് നിബ്രാസിന് മെസിയോടും അർജന്‍റീന ടീമിനോടും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

വിദ്യാഭ്യാസ മന്ത്രിയും സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചതോടെ നാട്ടിലും സ്‌കൂളിലും താരമായി മാറിയിരുന്നു നിബ്രാസ്. കേരളത്തിൽ വച്ച് കളി കാണണമെന്നും മെസിയെ അടുത്ത് കാണണമെന്നുമാണ് നിബ്രാസിന്‍റെ ആഗ്രഹം. പരീക്ഷയൊക്കെ വരാൻ ആയെങ്കിലും അർജന്‍റീന ടീം വന്നാൽ എന്തായാലും കളി കാണാൻ പോകുമെന്ന് നിബ്രാസ് ഇടിവി ഭാരതിനോട്‌ പറഞ്ഞു.

ഇഷ്‌ടതാരം ലയണൽ മെസി ലോകപ്പിലെ പത്താം ഗോൾ സ്വന്തമാക്കുന്നത് കാണാൻ ദോഹ ലുസൈൽ സ്റ്റേഡിയത്തിൽ നിബ്രാസും എത്തിയിരുന്നു. പ്രാഥമിക റൗണ്ടിൽ അർജൻ്റീന സൗദിയോട് തോറ്റതിൽ മനംനൊന്ത് തേങ്ങിക്കരയവേ ടീം തിരിച്ചുവരുമെന്ന് നിബ്രാസ് കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു. അതുപോലെ തന്നെ കഴിഞ്ഞ ലോകകപ്പിൽ അർജന്‍റീന കിരീടം ചൂടി.

Also Read : 'മെസി കേരളത്തിലേക്ക് വരുന്നതിന്‍റെ 'ക്രെഡിറ്റ്' സര്‍ക്കാരിന്, ഇത് ഫുട്‌ബോള്‍ പ്രേമികള്‍ക്കുള്ള അംഗീകാരം': സിപിഎം

ABOUT THE AUTHOR

...view details