കേരളം

kerala

ETV Bharat / state

മൊബൈൽ ചാർജര്‍ കഴുത്തില്‍ മുറുക്കി, കൊടിയ മര്‍ദനം; നവവരന്‍റെ ക്രൂരതകള്‍ വെളിപ്പെടുത്തി വധു, പൊലീസ് കേസ് - Pantheerankavu domestic violence - PANTHEERANKAVU DOMESTIC VIOLENCE

വിവാഹം കഴിഞ്ഞ് ഏഴു ദിവസത്തിനകം വേര്‍പിരിഞ്ഞ് നവദമ്പകികള്‍. വരന്‍റെ ക്രൂരമർദനമാണ് വേര്‍പിരിയലിന് കാരണം. വരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

MARRIAGE BROKE UP  NEWLYWEDS BROKE UP  DOMESTIC VIOLENCE  KOZHIKODE 7 DAY MARRIAGE BROKE UP
Pantheerankavu domestic violence (Source: ETV Bharat reporter)

By ETV Bharat Kerala Team

Published : May 13, 2024, 7:35 PM IST

കോഴിക്കോട് :വിവാഹം കഴിഞ്ഞ് ഏഴു ദിവസത്തിനകം നവദമ്പതികള്‍ വേര്‍പിരിഞ്ഞ വാര്‍ത്ത കേരളത്തെ മൊത്തം പിടിച്ച് കുലുക്കിയിരുന്നു. വധുവിനേറ്റ ക്രൂരമർദനത്തിന്‍റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദേഹമാസകലും മർദിക്കുകയും മൊബൈൽ ചാർജറിന്‍റെ കേബിൾ കഴുത്തിൽ മുറുക്കുകയും ചെയ്‌തു എന്ന് നവവധു മൊഴി നല്‍കിയിട്ടുണ്ട്.

മർദനത്തിന്‍റെ ആഘാതത്തില്‍ മൂക്കിൽ നിന്നും രക്തം വന്നുവെന്നും അപ്പോള്‍ വരനും സുഹൃത്തുക്കളും ചേര്‍ന്ന് കോഴിക്കോടുളള ഒരു സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി എന്നും വധു പറഞ്ഞു. പ്രാഥമിക ചികിത്സക്ക് ശേഷം തിരികെ വന്നു. അതിനുശേഷം സംഭവിച്ച തെറ്റിന് വരന്‍ വധുവിനോട് മാപ്പു ചോദിക്കുകയും ചെയ്‌തു.

കൂടെ ജോലി ചെയ്യുന്ന പുരുഷന്മാരുമായി നവവധു സംസാരിച്ചതാണ്
പ്രശ്‌നങ്ങൾക്കിടയാക്കിയതെന്നും മൊഴിയിലുണ്ട്. അതിനുശേഷമാണ് വരൻ മദ്യപിച്ച് വീട്ടിലെത്തി മർദനം തുടങ്ങിയത്. ജർമ്മനിയിൽ എഞ്ചിനിയറായ പന്തീരാങ്കാവ് വള്ളിക്കുന്ന് സ്വദേശി രാഹുൽ പി ഗോപാല്‍ (26) നെതിരെ ഗാർഹിക പീഡനത്തിന് പൊലീസ് കേസെടുത്തു. വിവാഹത്തിന് വധുവിന്‍റെ വീട്ടുകാർ നൽകിയ ആഭരണങ്ങളും മറ്റ് സാധനങ്ങളും എല്ലാം പൊലീസിന്‍റെ സാന്നിധ്യത്തിൽ തന്നെ തിരികെ വധുവിന്‍റെ വീട്ടുകാർ വാങ്ങി.

ALSO READ: വിരുന്നിനെത്തിയ വധുവിന്‍റെ വീട്ടുകാർ കണ്ടത് മർദനമേറ്റ പാടുകൾ ; വിവാഹം കഴിഞ്ഞ് ഏഴാം നാള്‍ വേര്‍പിരിയല്‍

ABOUT THE AUTHOR

...view details