കേരളം

kerala

ETV Bharat / state

കല്യാണത്തിരക്കിനിടയിലെ ഒരു വോട്ട് കാഴ്‌ച; വിവാഹ വേഷത്തിൽ വരനേയും കൂട്ടി പോളിംഗ് ബൂത്തിലെത്തി വധു - newly wedded bride cast vote - NEWLY WEDDED BRIDE CAST VOTE

ചടങ്ങുകളെല്ലാം കഴിഞ്ഞ് ഭർതൃവീട്ടിലേക്ക് മടങ്ങുമ്പോഴാണ് മേലൂർ എൽപി സ്‌കൂളിൽ എത്തി നവവധു വോട്ട് രേഖപ്പെടുത്തിയത്.

NEWLY WEDDED BRIDE CAST VOTE  LOK SABHA ELECTION 2024  BRIDE AND GROOM CAST VOTE  VADAKARA CONSTITUENCY
NEWLY WEDDED BRIDE CAST VOTE IN KOYILANDY

By ETV Bharat Kerala Team

Published : Apr 26, 2024, 7:50 PM IST

Updated : Apr 26, 2024, 11:03 PM IST

വിവാഹ വേഷത്തിൽ വരനേയും കൂട്ടി പോളിംഗ് ബൂത്തിലെത്തി വധു

കോഴിക്കോട്: കല്യാണത്തിരക്കിനിടയിലെ ഒരു വോട്ട് കാഴ്‌ച. കൊയിലാണ്ടി മേലൂർ മീത്തലെ കാരോൽ ഉദയകുമാറിന്‍റെ മകൾ ആദിത്യയാണ് വരനേയും കൂട്ടി പോളിങ് ബൂത്തിലെത്തിയത്. വാണിമേൽ സ്വദേശിയും സൈനികനുമായ വിഷ്‌ണു പ്രസാദാണ് വരൻ.

വെളിയാഴ്‌ച ഉച്ചക്ക് 12 നും 12. 45 നുമിടക്കുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം. ചടങ്ങുകളെല്ലാം കഴിഞ്ഞ ഭർതൃവീട്ടിലേക്ക് മടങ്ങുമ്പോഴാണ് മേലൂർ എൽ. പി സ്‌കൂളിലേക്ക് ഇരുവരും എത്തിയത്. വരവേൽക്കാൻ ചില രാഷ്‌ട്രീയക്കാർ കൂടി രംഗത്തിറങ്ങി. പുതിയ ഒരനുഭവം ലഭിച്ചതിന്‍റെ സന്തോഷത്തിൽ എല്ലാവർക്കും നന്ദി പറഞ്ഞ് അവർ പുതിയ ജീവിതത്തിലേക്ക് യാത്ര തിരിച്ചു.

Also Read:'സഹോദരി അല്ലെന്ന് പറഞ്ഞ കെ മുരളീധരന് വേണ്ടി പ്രാർത്ഥിക്കേണ്ടതില്ല': പത്മജ വേണുഗോപാൽ

Last Updated : Apr 26, 2024, 11:03 PM IST

ABOUT THE AUTHOR

...view details