കേരളം

kerala

ETV Bharat / state

മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം; സുപ്രീം കോടതിയിൽ പുതിയ ഹർജി - Petition In SC On Mullaperiyar Dam

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമെന്ന സുപ്രീം കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അഭിഭാഷകൻ മാത്യു നെടുംമ്പാറയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാർ ഡാം  MULLAPERIYAR DAM ISSUE  മുല്ലപ്പെരിയാർ സുരക്ഷിതം വിധി  NEW DAM AT MULLAPERIYAR
PETITION IN SC ON MULLAPERIYAR DAM (ETV Bharat)

By ETV Bharat Kerala Team

Published : Aug 10, 2024, 1:00 PM IST

ഇടുക്കി : മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പുതിയ ഹർജി. അഭിഭാഷകൻ മാത്യു നെടുംമ്പാറ ആണ് പുതിയ ഹർജി നൽകിയത്. 2006-2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിന് ഡാമിൽ അവകാശമുണ്ടെന്നും ഹർജിക്കാരൻ പറയുന്നു. മുൻകാല വിധികൾ നിയമപരമായി തെറ്റാണെന്നും ഹർജിക്കാരൻ വാദം ഉയർത്തുന്നുണ്ട്. വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് മധുര റീജിയണല്‍ ചീഫ് എൻജിനിയർ എസ് രമേശിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരളത്തില്‍ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാൽ സ്വീകരിക്കേണ്ട മുന്‍കരുതൽ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥർക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായിരുന്നു സന്ദര്‍ശനം.

Also Read:മുല്ലപ്പെരിയാർ ഡാമിൽ അവകാശം ആർക്ക് ?; പാട്ടക്കരാറിന്‍റെ സാധുത പരിശോധിക്കും, നിർണായക നീക്കവുമായി സുപ്രീം കോടതി

ABOUT THE AUTHOR

...view details