സിംഗപ്പൂര്‍: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം ഗെയിമിൽ ഇന്ത്യയുടെ ഡി. ഗുകേഷും നിലവിലെ ജേതാവായ ചൈനയുടെ ഡിങ് ലിറനും സമനിലയിൽ അവസാനിപ്പിച്ചു. 23 നീക്കങ്ങൾക്കൊടുവിലാണ് ഇരുവരും കൈകൊടുത്തത് പിരിഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദ്യ ഗെയിം ജയിച്ച ഡിങ് ലിറന് ഇപ്പോഴും ലീഡുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം 7.5 പോയിന്‍റ് സ്വന്തമാക്കുന്നയാള്‍ക്കാണ് കിരീടം. നിലവിലെ ലോക ചാമ്പ്യനാണ് ഡിങ് ലിറൻ. ഡിസംബർ 14 വരെ നീണ്ടുനിൽക്കുന്ന കിരീടപ്പോരിൽ ആകെ 14 മത്സരങ്ങളാണ് നടക്കുക.
ചാമ്പ്യന്‍ഷിപ്പിന്‍റെ ആദ്യ മത്സരത്തില്‍ ഗുകേഷ് പരാജയപ്പെട്ടിരുന്നു. വെള്ളക്കരുക്കളുമായാണ് ഇന്ത്യന്‍താരം കളിക്കാനിറങ്ങിയത്. കിരീടത്തിന് മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്. കിങ് പോണ്‍ ഫോര്‍വേഡ് ഗെയിമിലൂടെയാണ് താരം ഇന്നലെ കരുനീക്കം ആരംഭിച്ചത്. എന്നാല്‍ ഇതിന് ഫ്രഞ്ച് ഡിഫന്‍സിലൂടെയായിരുന്നു ലിറന്‍ മറുപടി നല്‍കിയത്. 42 നീക്കങ്ങൾക്കൊടുവിലായിരുന്നു ഗുകേഷിന്‍റെ തോല്‍വി.
🇮🇳 Gukesh D: Draw with black in the world championship match is always nice and it’s too early, we still have a long match.
— International Chess Federation (@FIDE_chess) November 26, 2024
📺 Watch the press conference after Game 2 at the FIDE World Championship, presented by Google.https://t.co/su0nRTm9Om
📷 Eng Chin An pic.twitter.com/TKaeXsHDTU
ഇതിഹാസ ചെസ് താരം വിശ്വനാഥന്‍ ആനന്ദ് 2001ല്‍ തന്‍റെ ആദ്യത്തെ ലോക ചാമ്പ്യന്‍ഷിപ്പ് വിജയത്തില്‍ സ്വീകരിച്ച അതേ ആദ്യനീക്കം തന്നെയായിരുന്നു ഗുകേഷും നടത്തിയത്. സ്‌പാനിഷ് താരം അലെക്‌സി ഷിരോവ് ആയിരുന്നു അന്ന് ആനന്ദിന് എതിരാളിയായി വന്നത്. ലോക റാങ്കിങ്ങിൽ ഗുകേഷ് അഞ്ചും ലിറെൻ ഇരുപത്തിമൂന്നാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്.
റഷ്യയുടെ ഇയാൻ നിപോംനിഷിയെ തോൽപ്പിച്ചാണ് ഡിങ് ലിറൻ കഴിഞ്ഞ തവണ ജേതാവായത്. ഗുകേഷ് ആണെങ്കില്‍ കാൻഡിഡേറ്റ്സ് ടൂർണമെന്‍റ് ജയിച്ചാണ് എത്തിയത്. ആദ്യമായാണ് രണ്ട് ഏഷ്യക്കാർ തമ്മില്‍ ഫൈനലിൽ ഏറ്റുമുട്ടുന്നത്. അഞ്ചു തവണ ജേതാവായ വിശ്വനാഥൻ ആനന്ദിന് ശേഷം ലോക കിരീടം ഇന്ത്യയിലെത്തിക്കാനാണ് ഡി. ഗുകേഷിന്‍റെ ശ്രമം.
Also Read: രഞ്ജിയിൽ തിളങ്ങിയിട്ടും അവസരമില്ല! സർഫറാസ് ഖാനെ ആര്‍ക്കും വേണ്ട, സഹോദരനെ മതി