ETV Bharat / state

'ബില്ല് അടയ്ക്കാ‌ൻ പണവുമായി എത്താ'മെന്ന് പറഞ്ഞ യുവാവ് തിരിച്ചുവന്നില്ല; ലോഡ്‌ജില്‍ ഒപ്പമുണ്ടായിരുന്ന യുവതി മുറിയില്‍ മരിച്ച നിലയില്‍, ദുരൂഹത - WOMAN FOUND DEAD IN LODGE

വെട്ടത്തൂർ സ്വദേശിയെയാണ് ലോഡ്‌ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

WOMAN FOUND DEAD  ലോഡ്‌ജിൽ യുവതി മരിച്ച നിലയിൽ  LADY DEATH KOZHIKODE  FOUND DEAD IN LODGE
Representational image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 26, 2024, 6:44 PM IST

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്‌ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടത്തൂർ സ്വദേശിയാണ് മരിച്ചത്. തൃശൂർ സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി മുറിയെടുത്തത്.

ബില്ല് അടയ്ക്കാ‌ൻ പണം കൊണ്ട് വരാമെന്ന് ലോഡ്‌ജ് ജീവനക്കാരോട് പറഞ്ഞ യുവാവ് ഇന്നലെ രാത്രി പുറത്ത് പോയിരുന്നു. എന്നാൽ പിന്നീട് ഇയാൾ തിരികെ വന്നില്ല.

ഇന്ന് (നവംബർ 26) ആണ് യുവതിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ബലപ്രയോഗം നടന്നതായി സൂചനകളില്ലെന്ന് പൊലീസ് പറയുന്നു.

മൃതദേഹത്തിൻ്റെ പുറത്ത് പരിക്കുകൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വിരലടയാള വിദഗ്‌ധരും സൈൻ്റിഫിക് ടീമും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. യുവതിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.

Also Read: സാമ്പത്തിക ക്രമക്കേട് ആരോപണത്തിന് പിന്നാലെ ഒളിവില്‍ പോയ സഹകരണ സംഘം പ്രസിഡൻ്റ് മരിച്ച നിലയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.