കേരളം

kerala

ETV Bharat / state

യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി ; അയൽവാസി അറസ്‌റ്റില്‍

ഇടുക്കി ഉടുമ്പൻചോലയിൽ യുവതിയെ, അയൽവാസി പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപെടുത്താൻ ശ്രമിച്ചു. പ്രതിയെ പൊലീസ് പിടികൂടി. ആക്രമണത്തിന് ഇരയായത് ഉടുമ്പൻചോല പാറക്കൽ സ്വദേശി ഷീല. ഷീലയെ കോട്ടയം മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു.

murder attempt  Accused In Custody  യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി  അയൽവാസി അറസ്‌റ്റില്‍  police arrest
യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി, അയൽവാസി അറസ്‌റ്റില്‍

By ETV Bharat Kerala Team

Published : Feb 10, 2024, 7:57 AM IST

യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി, അയൽവാസി അറസ്‌റ്റില്‍

ഇടുക്കി :ഇടുക്കി ഉടുമ്പൻചോലയിൽ യുവതിയെ, അയൽവാസി പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപെടുത്താൻ ശ്രമിച്ചു (The Woman Was Poured With Petrol And SEt On Fire ). പ്രതിയെ പൊലീസ് പിടികൂടി (Accused In Custody). ഉടുമ്പൻചോല പാറക്കൽ ഷീലയെയാണ് അയൽവാസിയായ ശശി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷീലയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

വെള്ളിയാഴ്‌ച (09-02-2024) ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. ചെല്ലക്കണ്ടം പാറക്കല്‍ ഭാഗത്തെ സ്വകാര്യ എസ്‌റ്റേറ്റിലെ ഏലത്തോട്ടത്തില്‍ മറ്റ് തൊഴിലാളികൾക്കൊപ്പം ഷീല ഏലം ശേഖരിക്കുകയായിരുന്നു. പെട്ടന്ന് കൈയിൽ കടന്ന് പിടിച്ച് വീട്ടിൽ കയറ്റുകയുമായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. നാട്ടുകാർ ബഹളം വച്ചതോടെ ഇയാൾ ഷീലയെ മുറിക്കകത്ത് കയറ്റി കതകടച്ചു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ ഉടുമ്പൻചോല പൊലീസ് സ്ഥലത്ത് എത്തി. അപ്പോഴേക്കും ശശി, ഷീലയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു തീ കൊളുത്തി കഴിഞ്ഞിരുന്നു. വാതിൽ തകർത്ത് പൊലീസ് ഇവരെ രക്ഷപെടുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുംകണ്ടത്തെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രതിയെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. വ്യക്തി വൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമം; രണ്ടര മാസം വനത്തിൽ ഒളിവ് ജീവിതം, ഒടുവില്‍ പിടി വീണു : ഇടുക്കിയില്‍ സുഹൃത്തിനെ കൊല്ലാന്‍ ശ്രമിച്ച ശേഷം രണ്ടര മാസം വനത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ (Man who stayed at forest). ഇടുക്കി കരുണാപുരം സ്വദേശി ആടിമാക്കൽ സന്തോഷ്‌ എന്ന ചക്രപാണി സന്തോഷിനെയാണ് കമ്പംമെട്ട് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വനത്തിലെ പാറയിടുക്കിൽ താമസിച്ച് വേട്ടയാടിയാണ് ഇയാൾ കഴിഞ്ഞിരുന്നത് (Murder attempt accused arrested).

കഴിഞ്ഞ നവംബറിലാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത് (chakrapani santhosh). സന്തോഷും സുഹൃത്തായ മനുവും ചേർന്ന് മറ്റൊരു സുഹൃത്തിനെ ആക്രമിക്കുകയായിരുന്നു. ഇയാളുടെ തലയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിന്‌ ശേഷം ഒളിവിൽ പോയ സന്തോഷ്‌ തമിഴ്‌നാട് കിഴക്കേപട്ടി വനമേഖലയിലാണ് കഴിഞ്ഞിരുന്നത്. വേട്ടയാടി പിടിക്കുന്ന ചെറു മൃഗങ്ങളും പഴങ്ങളുമായിരുന്നു ഇയാളുടെ ഭക്ഷണം. മാസങ്ങൾ നീണ്ട നിരീക്ഷണതിനോടുവിലാണ് ഇയാൾ വന മേഖലയിൽ ഉണ്ടെന്ന് പൊലീസിന് മനസിലാക്കാൻ സാധിച്ചത്. ഇയാൾ മൊബൈൽ ഉപയോഗിക്കാത്തതും വനത്തിലെ താമസവും പൊലീസിന് ബുദ്ധിമുട്ട് സൃഷ്‌ടിച്ചു. അറസ്‌റ്റിലായ പ്രതിയെ റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details