കേരളം

kerala

ETV Bharat / state

നീറ്റ് ചോദ്യപേപ്പർ ചോർച്ച; ഐകകണ്‌ഠേന പ്രമേയം പാസാക്കി നിയമസഭ - NEET QUESTION ROW IN ASSEMBLY - NEET QUESTION ROW IN ASSEMBLY

ചട്ടം 130 പ്രകാരം പ്രമേയം അവതരിപ്പിച്ച് എം വിജിൻ എം എൽ എ. ചർച്ചയിൽ 12 എം എൽ എ മാരും ബന്ധപ്പെട്ട മന്ത്രിമാരും പങ്കെടുത്തു.

NEET QUESTION PAPER LEAK  ASSEMBLY DISSCUSED ABOUT NEET ISSUE  നീറ്റ് ചോദ്യപേപ്പർ ചോർച്ച  നിയമസഭയിൽ നീറ്റ് വിഷയത്തിൽ ചർച്ച
special discussion began in the legislative assembly about NEET question paper leak (Etv Bharat)

By ETV Bharat Kerala Team

Published : Jun 26, 2024, 4:11 PM IST

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ഐകകണ്‌ഠേന പ്രമേയം പാസാക്കി നിയമസഭ. ചട്ടം 130 പ്രകാരം എം വിജിൻ എം എൽ എ യാണ് പ്രമേയം അവതരിപ്പിച്ചത്. രണ്ട് മണിക്കൂർ നീണ്ട് നിന്ന ചർച്ചയിൽ 12 എം എൽ എ മാരും ബന്ധപ്പെട്ട മന്ത്രിമാരും പങ്കെടുത്തു.

അധികാര കേന്ദ്രങ്ങളിലെ ഉന്നതരും വൻകിട ട്യൂഷൻ സെന്‍ററുകളും ഒരുമിച്ച് നടത്തിയ കുംഭകോണമാണ് നീറ്റ് പരീക്ഷ തട്ടിപ്പെന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് കൊണ്ട് എം വിജിൻ എം എൽ എ പറഞ്ഞു. ലക്ഷങ്ങൾ മുടക്കാൻ താത്പര്യമുള്ള രക്ഷിതാക്കളോടും വിദ്യാർഥികളോടും ഒഴിഞ്ഞ പേപ്പർ മേശപ്പുറത്ത് വെച്ചു മടങ്ങാനാണ് ഈ മാഫിയ സംഘം നിർദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ജൂൺ 4 നാണ് നീറ്റിന്‍റെ ഫലം പ്രഖ്യാപിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസമാണിത്. പരീക്ഷ തട്ടിപ്പിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ നീക്കം നടത്തിയത്.

കേരളത്തിലെ നിരവധി കുട്ടികളുടെ ജീവന പ്രതീക്ഷകളെയാണ് അട്ടിമറിക്കപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ കുംഭകോണം നടന്നിട്ടും മാധ്യമങ്ങൾ നീറ്റ് പരീക്ഷ തട്ടിപ്പിന് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നും എം വിജിൻ ആരോപിച്ചു.

Also Read: നീറ്റ് പരീക്ഷ പേപ്പർ ചോർച്ച: അന്വേഷണം 6 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് സിബിഐ

ABOUT THE AUTHOR

...view details