കേരളം

kerala

ETV Bharat / state

'ശവക്കല്ലറയിൽ നിന്നുവന്ന് ആരും തൃശൂരിൽ വോട്ട് ചെയ്‌തിട്ടില്ല' ; വിജയ പ്രതീക്ഷയില്‍ സുരേഷ് ഗോപി - Suresh Gopi on Lok Sabha Election - SURESH GOPI ON LOK SABHA ELECTION

തൃശൂരില്‍ വിജയം പ്രതീക്ഷിക്കുന്നതായി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി

LOK SABHA ELECTION 2024  NDA CANDIDATE SURESH GOPI  THRISSUR LOK SABHA CONSTITUENCY  തൃശൂരില്‍ വിജയം സുരേഷ് ഗോപി
SURESH GOPI ON LOK SABHA ELECTION

By ETV Bharat Kerala Team

Published : Apr 27, 2024, 1:48 PM IST

വിജയ പ്രതീക്ഷയില്‍ സുരേഷ് ഗോപി

തൃശൂര്‍ : തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് സുരേഷ് ഗോപി. ക്രോസ് വോട്ടിങ് ആരോപണത്തിന് മറുപടി പറയുന്നില്ല. ശവക്കല്ലറയിൽ നിന്ന് വന്ന് ആരും തൃശൂരിൽ വോട്ട് ചെയ്‌തിട്ടില്ല. നിയമപരമായി നടപടികൾ പൂർത്തിയാക്കിയവരാണ് വോട്ടേഴ്‌സ്‌ ലിസ്റ്റിൽ ഉള്ളത്.

പുതിയ വോട്ടേഴ്‌സിനെ പരമാവധി ചേർക്കാൻ കഴിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂർ പൂരത്തിലെ പൊലീസ് നടപടി മുകളിൽ നിന്നുള്ള നിർദേശമില്ലാതെ നടക്കുമെന്ന് കരുതുന്നില്ലെന്നും സുരേഷ്‌ ഗോപി കൂട്ടിച്ചേർത്തു.

കഴിഞ്ഞ പത്തുവർഷത്തെ എംപിമാരുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ മാത്രം മതി വിജയിക്കാനെന്ന്‌ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കവെ സുരേഷ്‌ ഗോപി പറഞ്ഞിരുന്നു. തൃശൂരിലും കേരളത്തിലും താമര വിരിയും എന്ന ആത്മവിശ്വാസമുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

ALSO READ:തൃശൂരിലും അതുവഴി കേരളത്തിലും താമര വിരിയും: സുരേഷ് ഗോപി

ABOUT THE AUTHOR

...view details