കേരളം

kerala

ETV Bharat / state

പനി ബാധിച്ച്‌ 17-കാരി മരിച്ചതില്‍ ദുരൂഹത; പെണ്‍കുട്ടി അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് - PLUS TWO STUDENT DEATH IN PTA

വണ്ടാനം മെഡിക്കല്‍ കോളജിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരണപ്പെടുന്നത്.

POCSO CASE  STUDENT WHO DIED DUE TO FEVER  പത്തനംതിട്ട പോക്‌സോ  Vandanam Medical College
Vandanam Medical College (ETV Bharat)

By ETV Bharat Kerala Team

Published : Nov 26, 2024, 7:51 PM IST

പത്തനംതിട്ട: പനി ബാധിച്ച്‌ പ്ലസ്‌ടു വിദ്യാർഥിനി മരിച്ച സംഭവത്തില്‍ ദുരൂഹത. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പെണ്‍കുട്ടി അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്ന് കണ്ടെത്തി. ജില്ലയിലെ ഒരു സ്‌കൂളിൽ പ്ലസ്‌ടുവിന് പഠിക്കുന്ന 17 കാരിയായ വിദ്യാർഥിനിയെ പനിയുടെ ചികിത്സയ്ക്കായാണ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇവിടെ നടത്തിയ രക്‌ത പരിശോധനയിൽ അണുബാധ കണ്ടെത്തിയതിനെത്തുടർന്ന് ഡോക്‌ടർമാർ പെൺകുട്ടിയെ കോട്ടയത്തെയൊ ആലപ്പുഴയിലെയൊ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്‌തു. തുടർന്ന് വീട്ടുകാരുടെ തീരുമാനമനുസരിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഈ മാസം 22നാണ് പെണ്‍കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ (നവംബർ 25) പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

പൊലീസ് കേസെടുത്തതിനെത്തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന റിപ്പോർട്ട്‌ വരുന്നത്. പെൺകുട്ടി അമിതമായി മരുന്ന് കഴിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. ഇന്ന് (നവംബർ 26) വൈകിട്ട് മൂന്ന് മണിയോടെ പെൺകുട്ടിയുടെ മൃതദേഹം സംസ്‍കരിച്ചു.

Also Read:കര്‍ണാടകയില്‍ നക്‌സല്‍ നേതാവ് ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചു, നാല് പേര്‍ രക്ഷപ്പെട്ടു

ABOUT THE AUTHOR

...view details