തിരുവനന്തപുരം:കെഎസ്ആർടിസി ഡ്രൈവറുമായി നടുറോഡിലുണ്ടായ തർക്കത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മേയർക്കല്ല ഡ്രൈവർക്കാണ് ജാഗ്രത കുറവുണ്ടായത്. ഡ്രൈവർക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എംഎൽഎയുടെ ഇടപെടൽ വേണ്ടത് തന്നെയാണ്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്യാനെത്തിയത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.