തൃശൂർ:കോൺഗ്രസിന്റെ ഡസൺ നേതാക്കളാണ് ഇന്ത്യയിൽ ഉടനീളം ബിജെപിയിലേക്ക് പോകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനം ബിജെപിയും കോൺഗ്രസും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം (MV Govindan on Padmaja BJP Entry).
കേരളത്തിൽ തങ്ങൾക്ക് രണ്ടക്ക നമ്പർ ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതിൽ ബിജെപിക്കാർക്ക് ഒന്നും ലഭിക്കാൻ പോകുന്നില്ല എന്നത് ഉറപ്പാണ്. കോൺഗ്രസിൽ നിന്ന് ജയിച്ചു വരുന്നവരെ ബിജെപിയിൽ എത്തിക്കും. അതിൽ നിന്നാണ് പ്രധാനമന്ത്രിയുടെ രണ്ടക്കം എന്ന പ്രയോഗം വന്നതെന്നും സംസ്ഥാന സെക്രട്ടറി പരിഹസിച്ചു.