തൃശൂര്‍:മാത്യു കുഴല്‍നാടന്‍ എംഎല്‍എ യാതൊരു നിലവാരവും ഇല്ലാത്ത വ്യക്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എംഎല്‍എ നിലയും വിലയും ഉള്ള ആളാണെന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാല്‍ തരംതാണ പ്രസ്‌താവനയിലൂടെ നിലവാരമില്ലെന്ന് അദ്ദേഹം തെളിയിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.
കെ രാധാകൃഷ്‌ണനെതിരെ പലകാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തുന്നത്. അദ്ദേഹത്തിന്‍റെ ജാതി പറഞ്ഞാണ് ഇപ്പോഴത്തെ പ്രചാരണം. മാത്യു കുഴല്‍നാടന് ഇത് എന്തുപ്പറ്റിയെന്നും ഗോവിന്ദന്‍ ചോദിച്ചു. കാര്യ ലാഭത്തിന് വേണ്ടി എന്തും പറയുകയെന്നതാണോ? മാത്യു കുഴല്‍നാടന്‍ ജാതി രാഷ്‌ട്രീയം പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു. (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എംഎല്‍എയുടെ വില കുറഞ്ഞ പ്രസ്‌താവനകള്‍ക്കെതിരെ ചേലക്കരയിലെ ജനങ്ങള്‍ മറുപടി നല്‍കും. ചേലക്കരയില്‍ തങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അവിടെ ഇടതുപക്ഷത്തിന് കണ്ണഞ്ചിപ്പിക്കുന്ന വിജയം കൊയ്യാനാകുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
കെ രാധാകൃഷ്‌ണനെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കി എംപിയാക്കിയതിലൂടെ മുഖ്യമന്ത്രി പട്ടിക ജാതിക്കാരെ ഒതുക്കിയെന്ന് മാത്യു കുഴല്‍ നാടന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് എംവി ഗോവിന്ദന്‍റെ പ്രതികരണം. കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി പട്ടിക ജാതിക്കാര്‍ക്ക് അധികാര പങ്കാളിത്തമില്ലാതായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇല്ലാതാക്കിയത് ദലിത് മുഖ്യമന്ത്രിക്കുള്ള സാധ്യതയാണെന്നും മാത്യു കുഴല്‍ നാടന്‍ എംഎല്‍എ ആരോപിച്ചിരുന്നു.
Also Read:ജനങ്ങൾ ഒറ്റക്കെട്ടായി പൂരം കലക്കിയവർക്കെതിരെ പോരാട്ടം നടത്തും: രമ്യ ഹരിദാസ്