കേരളം

kerala

ETV Bharat / state

'എംടിയുടെ വേര്‍പാട് നികത്താനാകാത്തത്, ലോകത്തിന് മുഴുവന്‍ വഴികാട്ടി': എംവി ഗോവിന്ദന്‍ - MV GOVINDAN ABOUT MT VASUDEVAN NAIR

എംടി വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് എംവി ഗോവിന്ദന്‍. വർഗീയതയ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ കേരളം മുഴുവന്‍ അദ്ദേഹത്തിനൊപ്പമായിരുന്നുവെന്നും പ്രതികരണം.

MV GOVINDAN ON MTS DEATH  MV GOVINDAN  MT VASUDEVAN NAIR DEATH  എംടിയെ കുറിച്ച് ഗോവിന്ദന്‍
MV Govindan (ETV Bharat)

By ETV Bharat Kerala Team

Published : Dec 26, 2024, 11:11 AM IST

കോഴിക്കോട്:എംടിയുടെ വേര്‍പാട് ഒരുതരത്തിലും നികത്താനാകാത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എല്ലാ കഥകളുടെയും ഏറ്റവും ശ്രദ്ധേയനായ അമരക്കാരനും പെരുന്തച്ചനുമായിരുന്നു അദ്ദേഹം. സാമൂഹിക ജീവിതത്തിന്‍റെ ഭാഗമായിട്ട് ഉയര്‍ന്നു വരുന്ന മുഴുവന്‍ പ്രശ്‌നങ്ങളോടും പ്രതികരിച്ച ഇതുപോലെയൊരു സാഹിത്യക്കാരന്‍ വേറെയില്ലെന്ന് എംവി ഗോവിന്ദന്‍.

എല്ലാ ഘട്ടങ്ങളിലും സര്‍വതല സ്‌പര്‍ശിയായി പ്രതികരിച്ചിട്ടുണ്ട് അദ്ദേഹം. തെറ്റായ ഒരു പ്രവണതയ്ക്കും‌ എംടി കൂട്ടുനിന്നിട്ടില്ല. അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടില്ല. മാത്രമല്ല കേരളത്തിന്‍റെ പൊതു ധാരയില്‍ നിന്നും അദ്ദേഹം ഒരിഞ്ച് പോലും മാറിയിട്ടില്ലെന്നും അതാണ് എംടിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

എംവി ഗോവിന്ദന്‍ (ETV Bharat)

എംടി നമുക്കെല്ലാമെന്നും ആവേശോജ്വലമായി ലോകത്തിന് മുഴുവന്‍ വഴികാട്ടിയാകുമെന്നതില്‍ യാതൊരു സംശയവുമില്ലെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Also Read:'വിട പറയാന്‍ മനസില്ല സാറേ, ക്ഷമിക്കുക...': വികാരാധീനനായി കമല്‍ ഹാസന്‍

ABOUT THE AUTHOR

...view details