തിരുവനന്തപുരം:ശ്രീകാര്യം പൗഡികോണത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു. കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് ജോയിയെ വെട്ടിയത്. ഇന്നലെ (09-08-2024) രാത്രി ഒൻപത് മണിയോടെ പൗഡികോണം സൊസൈറ്റി ജങ്ഷനിലായിരുന്നു സംഭവം.
തിരുവനന്തപുരത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു - MURDER CASE ACCUSSED KILLED - MURDER CASE ACCUSSED KILLED
ശ്രീകാര്യം പൗഡികോണത്ത് മൂന്നംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ച കൊലക്കേസ് പ്രതി വെട്ടുകത്തി ജോയി മരിച്ചു.
Published : Aug 10, 2024, 7:47 AM IST
പൗഡിക്കോണം വിഷ്‌ണു നഗറിൽ വാടകയ്ക്ക് താമസിക്കുന്നയാളാണ് ജോയ്. കാപ്പ കേസിൽ ജയിൽ വാസം കഴിഞ്ഞ് രണ്ട് ദിവസം മുൻപാണ് ജോയ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷത്തിയ ജോയിയെ കാറിൽ എത്തിയ സംഘം സൊസൈറ്റി ജങ്ഷനിൽ വെച്ച് വെട്ടുകയായിരുന്നു എന്നാണ് വിവരം. രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്രീകാര്യം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.
Also Read :പരപ്പനങ്ങാടിയില്‍ നാട്ടുകാര്‍ക്കുനേരെ തോക്ക് ചൂണ്ടി ഗുണ്ടാസംഘം ; പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു