കേരളം

kerala

ETV Bharat / state

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: കേരളത്തിന്‍റെ നീക്കത്തിനെതിരെ മാര്‍ച്ച്‌ നടത്താനൊരുങ്ങി തമിഴ്‌നാട്ടിലെ കര്‍ഷകർ - TAMIL NADU FARMERS AGAINST KERALA - TAMIL NADU FARMERS AGAINST KERALA

പെരിയാർ വൈഗൈ ഇറിഗേഷൻ അഗ്രികള്‍ച്ചർ അസോസിയേഷന്‍റെ നേതൃത്വത്തിലാണ് മാർച്ച്. നാളെ കുമളിയിലേക്ക് നടത്തുന്ന മാർച്ചിൽ പങ്കെടുക്കുന്നത് തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ കർഷകർ.

21563710_thumbnail_16x9_Mullaperiyar construction
FILE- Mullaperiyar dam (ETV Bharat)

By ETV Bharat Kerala Team

Published : May 26, 2024, 4:58 PM IST

കേരളത്തിന്‍റെ നീക്കത്തിനെതിരെ മാര്‍ച്ച്‌ നടത്താനൊരുങ്ങി തമിഴ്‌നാട്ടിലെ കര്‍ഷകർ (ETV Bharat)

ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിർമിക്കാൻ ശ്രമിക്കുന്ന കേരള സർക്കാരിനെതിരെ നാളെ കുമളിയിലേക്ക് മാർച്ച്‌ നടത്താനൊരുങ്ങി തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ കർഷകർ. കേരളത്തിന്‍റെ നടപടി തമിഴ്‌നാട്ടിലെ കർഷകരില്‍ ആശങ്കക്കിടയാക്കിയെന്ന പേരിലാണ് പ്രതിഷേധം. പെരിയാർ വൈഗൈ ഇറിഗേഷൻ അഗ്രികള്‍ച്ചർ അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സംസ്ഥാന അതിർത്തിയിലെ മുല്ലപ്പെരിയാർ ശില്‍പിയുടെ സ്‌മാരകത്തില്‍ നിന്ന് കുമളിയിലേക്ക് മാർച്ച്‌ നടത്തുകയെന്ന് കോഓർഡിനേറ്റർ സി എച്ച്‌ അൻവർ ബാലസിങ്കം പറഞ്ഞു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിർമിക്കാൻ അനുമതി തേടി കേരള സർക്കാർ ജനുവരിയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചിട്ട് 128 വർഷമായതിനാല്‍ താഴെ താമസിക്കുന്ന മനുഷ്യരുടെയും ജീവികളുടെയും ജീവന് ഭീഷണിയുണ്ട്. നിലവിലെ അണക്കെട്ടിന്‍റെ താഴെ പുതിയത് നിർമിച്ച്‌ ജലം സംഭരിക്കാൻ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളത്.

പുതിയ അണക്കെട്ടിന്‍റെ നിർമാണ സമയത്തും പൂർത്തീകരിച്ചതിന് ശേഷവും തമിഴ്‌നാട്ടിലേക്കുള്ള ജലവിതരണം തടസമില്ലാതെ തുടരുമെന്ന് അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രാലയം നിവേദനം പരിശോധിച്ച്‌ മേയ് 14ന് വിദഗ്‌ദ വിലയിരുത്തല്‍ സമിതിക്ക് അയച്ചിരുന്നു. കേന്ദ്ര സർക്കാരിന്‍റെ വിദഗ്‌ധ വിലയിരുത്തല്‍ സമിതി 28ന് ഇതുസംബന്ധിച്ച്‌ യോഗം ചേരുന്നുണ്ട്.

Also Read: 'മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മാണത്തിന് കേരളത്തെ അനുവദിക്കരുത്'; കേന്ദ്രത്തിന് കത്തയച്ച് എം കെ സ്‌റ്റാലിന്‍

ABOUT THE AUTHOR

...view details