തിരുവനന്തപുരം: വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ കപ്പലായ എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോ വിഴിഞ്ഞം തുറുമുഖത്തിന്‍റെ പുറം കടലില്‍ നങ്കൂരമിട്ടു. ഇന്ന് (സെപ്‌റ്റംബര്‍ 13) ഉച്ചയ്ക്ക് 2 മണിയോടെ കപ്പലിനെ തുറമുഖത്തോട് അടുപ്പിക്കും.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് 800 മീറ്ററാണ് ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളത്. ഇതിന്‍റെ പകുതിയിലധികവും തുറമുഖത്തെത്തുമ്പോള്‍ കപ്പല്‍ കയ്യടക്കും. 24116 ടിഇയു അഥവാ ട്വന്‍റി ഫൂട്ട് ഇക്വലന്‍റ് യൂണിറ്റാണ് എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോയുടെ കണ്ടെയ്‌നര്‍ ശേഷി. രാജ്യത്ത് എത്തുന്ന ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലാണ് എംഎസ്‌സിക്ലാഡ് ഗിരാര്‍ഡോയെന്ന് തുറമുഖ അധികൃതര്‍ അവകാശപ്പെടുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും